38 കാരിയെ ക്രൂര ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ നിന്ന്; തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ചു

ബെംഗളുരു: കര്‍ണാടകയിലെ ബന്നര്‍ഘട്ടയില്‍ രക്ഷപെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ പൊലീസ് വെടിവെച്ചു. കേസിലെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് 25കാരനായ സോമശേഖറെന്ന് സോമന് നേരെ വെടിവച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

ഞായറാഴ്ചയാണ് 38 കാരിയെ ക്രൂര ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ബെഗളുരുവിലെ ഭ്യാതരായണ്‍ ടോട്ടിയിലെ തടാകത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പേരക്കുട്ടിയോടൊപ്പം നടന്നുപോയ 38കാരിയെയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിനിടയിലാണ് 38കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ തെരച്ചിലിന് പൊലീസിനൊപ്പം മുന്നില്‍ നിന്നിരുന്നത് പ്രതികളായിരുന്നു. 38 കാരിയെ കാണാതായതിലെ അതീവ ആശങ്കാകുലരാണെന്ന് മാധ്യമങ്ങളോടും ഇവര്‍ പ്രതികരിച്ചിരുന്നു. കണ്ടെത്തിയ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന്പുറത്തെത്തിക്കാന്‍ കൂടിയതും മൂന്നംഗ സംഘത്തിലെ ഒരാളായിരുന്നു. തെളിവെടുപ്പിനിടെ തോന്നിയ അസ്വഭാവികതയ്ക്ക് പിന്നാലെ ചോദ്യം ചെയ്തതിലാണ് ക്രൂരകൃത്യം ചെയ്തത് തങ്ങളാണെന്ന് ഇവര്‍ വിശദമാക്കിയത്.

Top