പ്രതിഷേധം ശക്തം; സോണിയ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും അറസ്റ്റ് ചെയ്തു!

manmohan-singh

ദില്ലി: നിരോധന ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെയും മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഗുലാം നബി ആസാദ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. മുതിര്‍ന്ന നേതാക്കളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീടിവരെ വിട്ടയച്ചു. അറസ്റ്റു ചെയ്ത നേതാക്കളെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. നൂറോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. അരുണാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ജനാധിപത്യ സര്ക്കാരുകളെ മറിച്ചിടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിയതെന്ന് നേതാക്കള്‍ ആരോപിച്ചു. ആയിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.

Top