പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

rape

ബഹ്‌റെച്ച്: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നു പേരടങ്ങുന്ന സംഘം ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ബഹ്റെയ്ച്ചിലാണ് സംഭവം നടന്നത്. പതിനഞ്ചുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്നും ആരോപണമുണ്ടായിരുന്നു.

അന്വേഷണത്തില്‍ അലംഭാവം കാണിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് പൊലീസ് നടത്തിയ അന്വോണത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനു മുന്‍പും ഇവര്‍ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും പിതാവ് പൊലീസിനെ അറിയിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top