സുനന്ദയുടെ മരണം; ശശി തരൂരിന് നുണ പരിശോധന

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ച സംഭവത്തില്‍ ശശി തരൂരിന് നുണ പരിശോധന നടത്താന്‍ ഡല്‍ഹി പോലീസ് നീക്കം തുടങ്ങി. തരൂരിനെ വീണ്ടും ചോദ്യം ചെയ്ത ശേഷം നുണ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിക്കും. കേസ് അന്വേഷണം അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ശശി തരൂരിന് നുണ പരിശോധന നടത്താന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.

നേരത്തെ തരൂരിന്റെ വീട്ടുജോലിക്കാരന്‍ നാരായണ്‍ സിംഗ് അടക്കം ആറ് പ്രധാന സാക്ഷികള്‍ക്ക് പോളിഗ്രാഫ് ടെസ്റ്റ് നടത്തിയിരുന്നു. തരൂരിന്റെ ഡ്രൈവര്‍ ബജ്‌റംഗി, സഞ്ജയ് ദേവന്‍, തരൂരിന്റെയും സുനന്ദയും സുഹൃത്തുക്കളായ ദന്പതികള്‍ എന്നിവരിലാണ് നേരത്തെ പോളിഗ്രാഫ് ടെസ്റ്റ് നടത്തിയത്. ഇതിനകം മൂന്ന് തവണ തരൂരിനെ കേസില്‍ ചോദ്യം ചെയ്തിരുന്നു. അവസാന നടപടിക്രമമെന്ന നിലയിയാണ് നുണ പരിശോധന നടത്താന്‍ തീരുമാനിച്ചത്.സുനന്ദ പുഷ്‌കര്‍ വിഷം ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന പരിശോധനാ ഫലം പുറത്തുവന്നത് കേസന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി ആയാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ അന്തിമ ഉടന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ആണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top