പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ചെടുത്ത പെണ്‍കുട്ടിയ്ക്ക് അഭിനന്ദനവുമായി പൊതുപ്രവര്‍ത്തകര്‍; മുറിച്ചെടുത്തവ സൂക്ഷിച്ച് വച്ച് പ്രദര്‍ശിപ്പിക്കണം

കണ്ണൂര്‍: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചതിനെ അനുകൂലിച്ച് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. മുറിച്ചെടുക്കപ്പെടുന്ന ഇത്തരം പുരുഷേന്ദ്രിയങ്ങള്‍ പേരും വിലാസവും സഹിതം ഭദ്രമായി സൂക്ഷിച്ചു വെക്കാനും പ്രദര്‍ശിപ്പിക്കാനും ബഹു.കേരള സര്‍ക്കാര്‍ എന്തെങ്കിലും ഫലവത്തായ നടപടികള്‍ സ്വീകരിക്കണമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പി.ഗീത അഭിപ്രായപ്പെട്ടു.

pettah1

അജ്ഞാതയായ ആ പെണ്‍കുട്ടിക്ക് അഭിവാദ്യങ്ങള്‍. ആ വിശുദ്ധലിംഗം ഭക്തജനങ്ങള്‍ക്കായി പൊതുപ്രദര്‍ശനത്തിന് വെയ്ക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥനയെന്ന് എഴുത്തുകാരന്‍ ഒകെ ജോണി ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തിലായിരുന്നു ഗീതയുടെയും ജോണിയുടെയും പ്രതികണങ്ങള്‍. ഒരു ഘട്ടത്തില്‍ ആക്രമിക്കപ്പെട്ട പെണ്ണിന്റെ പ്രതിരോധ ചരിത്രത്തിന്റെ ഭാഗമായിരിക്കുമതെന്നും നിയമ സംവിധാനങ്ങളില്‍ അവള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടതിന്റെ ചരിത്രമെന്നും ഗീത തന്റെ ഫെയ്‌സ്ബുക്കില്‍ പറയുന്നു.

pettah2

ഭാവിയില്‍ ഇതു പഠിക്കാനിടയാകുന്ന തലമുറകള്‍ കൂടുതല്‍ ജനാധിപത്യപരമായ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ അങ്ങനെക്കൂടിയാകും പ്രാപ്തമാവുകയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘അണ്‍ പാര്‍ലമെന്റേറിയന്‍ നടപടികളാണ്
പാര്‍ലമെന്ററി വ്യവസ്ഥയെ നിലനിര്‍ത്താന്‍ ചിലപ്പോഴെങ്കിലും സഹായകമാവുകയെന്നു തോന്നുന്നു.’ ഗീത പറയുന്നു.

അതേസമയം, സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ മാതാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പീഡനത്തിന് സ്വാമിയ്ക്ക് യുവതിയുടെ അമ്മ ഒത്താശ ചെയ്തു കൊടുത്തു എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും നിരന്തരമായി അതിക്രമത്തിനു ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഇയാളുടെ ശല്യം സഹിക്കെ വയ്യാതായെന്നും ഇതേതുടര്‍ന്നാണ് ഇന്നലെ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

Latest
Widgets Magazine