ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തുവെച്ച് എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മരിച്ചെന്ന് തെറ്റിദ്ധരിച്ച് അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

child-abuse-minor-rape

ദില്ലി: എട്ടുവയസ്സുകാരി തലനാരിഴയ്ക്ക് പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടു. പീഡനത്തില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടത് മരിച്ചതായി അഭിനയിച്ചാണ്. ദില്ലിയിലെ കിരാരി എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തുവെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.

അര്‍ധരാത്രിയില്‍ 1.30 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നിലവിളിച്ച തന്നെ അക്രമി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും കുട്ടി പറഞ്ഞു. ഇതിനിടയില്‍ അയാളില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ മരിച്ചതുപോലെ കിടന്നുവെന്ന് കുട്ടി പറയുന്നു. മരിച്ചെന്ന് തെറ്റിദ്ധരിച്ച് അക്രമി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അക്രമി പോയെന്ന് മനസ്സിലാക്കിയ താന്‍ അവിടെ നിന്നും വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. കിടക്കയില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. ശരീരം വേദനിക്കുന്നുവെന്ന് മകള്‍ പറഞ്ഞപ്പോള്‍ സംശയം തോന്നി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. അക്രമി പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പൊലീസ് പറയുന്നു. പ്രതി അറസ്റ്റിലായെന്നാണ് സൂചന.

Top