ജയില്‍ തടവുകാരി ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിനിരയായി

മുസാഫര്‍പൂര്‍: ജയില്‍ തടവുകാരി ആശുപത്രിയില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയായി. മുസാഫര്‍പൂര്‍ ജില്ലയിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. ആശുപത്രിയില്‍ നിന്ന് തിരികെയെത്തിയപ്പോള്‍ സഹമുറിക്കാരിയോട് വിവരം പറഞ്ഞപ്പോളാണ് ജയില്‍ അധികൃതരും ഇക്കാര്യം അറിഞ്ഞത്.

 
നവംബര്‍ 14 ന് രാത്രി ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജില്‍ വെച്ചാണ് യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരപീഡനത്തിന് ഇരയാക്കിയത്. 1 മുതല്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജില്‍ ചികത്സയിലായിരുന്നു ഇവര്‍. ഇവരുടെ ഒപ്പമുള്ളവരാണ് അധികൃതരെ വിവരമറിയിച്ചത്. ഇവര്‍ മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top