കുട്ടികളുടെ മുന്നില്‍ വച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വെട്ടിക്കൊന്നു

ബെംഗളൂരു: സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് പ്രിന്‍സിപ്പലിനെ വെട്ടി കൊലപ്പെടുത്തി. ബെംഗളൂരു ഹവനൂര്‍ പബ്ലിക് സ്‌കൂളിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്പെഷ്യല്‍ക്ലാസ് എടുത്തുകൊണ്ടിരിക്കെ ക്ലാസിലേക്കെത്തിയ ആറംഗം സംഘം അറുപതുകാരനായ രംഗനാഥിനെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പിലിട്ട് വെട്ടുകയായിരുന്നു.
അക്രമികള്‍ കാറിലാണ് സ്‌കൂളിലേക്ക് എത്തിയതെന്ന് പോലീസ് പറയുന്നു. സംഘം ആയുധങ്ങളുമായി ക്ലാസിലേക്ക് പാഞ്ഞുകയറുകയും അധ്യാപകനെ
തുടരെ വെട്ടുകയുമായിരുന്നു. അക്രമികളില്‍ ഒരാളെ സംഭവത്തിന് പിന്നാലെ പോലീസ് പിടികൂടി. പോലീസ് പിന്തുടരുന്നെന്ന് മനസിലാക്കിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പ്രതികരിച്ചു. അതേസമയം സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നും ഇതില്‍ പ്രിന്‍സിപ്പലുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന ചിലര്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top