ഭാര്യയെ ഫ്‌ലാറ്റില്‍ നിന്ന് തള്ളിയിട്ടുകൊന്നു; പ്രണയിച്ച് വിവാഹം കഴിച്ചു..ഒടുവില്‍ സംഭവിച്ചതിങ്ങനെ…

ഗുഡ്ഗാവ്: വര്‍ഷങ്ങള്‍ നീണ്ട പ്രണയം അവസാനിച്ചത് കൊലയില്‍. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ ഫ്‌ലാറ്റില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭര്‍ത്താവ്. ഫരീദാബാദിലെ അന്‍സല്‍ വാലി വ്യൂ സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബാങ്ക് ഉദ്യോഗസ്ഥ ദീപിക ചൗഹാനെയാണ് ഭര്‍ത്താവ് വിക്രം ചൗഹാന്‍ കൊലപ്പെടുത്തിയത്. നാലു വയസുള്ള മകളും ആറു മാസം പ്രായമുള്ള മകനും ഇവര്‍ക്കുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ദീപികയും വിക്രമും. എന്നാല്‍ കുറച്ച് നാളുകളായി ഇരുവര്‍ക്കുമിടയില്‍ വഴക്ക് പതിവായിരുന്നു. വിക്രമിന് ഇതേ ഫ്‌ലാറ്റിലെ തന്നെ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായതാണ് വഴക്കിന് കാരണം. ആ സ്ത്രീ വിക്രമിന്റെ ഫ്‌ലാറ്റിലേക്ക് വരുന്ന പതിവുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി വഴക്ക് ഉണ്ടായിരുന്നു എന്നും ദീപികയുടെ പിതാവ് ഹരികിഷന്‍ പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടയി. തുടര്‍ന്നാണ് ഭാര്യയെ വിക്രം ഫ്‌ലാറ്റിന്റെ എട്ടാമത്തെ നിലയില്‍ നിന്നു താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

Latest
Widgets Magazine