വാക്കേറ്റം, പിന്നീട് പരസ്പരം കത്തിക്കുത്തും: തൊടുപുഴയില്‍ അച്ഛനും മകനും പരസ്പരം കുത്തി

തൊടുപുഴ: വാക്കേറ്റം അവസാനിച്ചത് കത്തിക്കുത്തില്‍. വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് അച്ഛനും മകനും പരസ്പരം കുത്തി. കുളമാവ് മുത്തിയുരുണ്ട ആടുകുഴിയില്‍ സെബാസ്റ്റ്യന്‍ (58) മകന്‍ ജിബി (28) എന്നിവരാണ് പരസ്പരം കുത്തിയത്. ഇവരെ സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം.

Top