ഫര്‍ണീച്ചര്‍ വ്യാപാരിക്കൊപ്പം യുവതിയെ നഗ്നയാക്കി നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്ക് മെയിലിന് ശ്രമം; പ്ലാന്‍ പോലീസ് പൊളിച്ചത് ഇങ്ങനെ…

കാസര്‍കോഡ്: ഫര്‍ണീച്ചര്‍ വ്യാപാരിക്കൊപ്പം യുവതിയെ നഗ്നയാക്കി നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതി പിടിയില്‍. തച്ചങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയായ ബോവിക്കാനം സ്വദേശിയെ ഒരു യുവതിക്കൊപ്പം നിര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന് നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ (32) ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. കേസില്‍ നസീമയുടെ ഭര്‍ത്താവ് അബ്ദുല്‍ കലാമിനും മറ്റു രണ്ടുപേര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി അബ്ദുല്‍ കലാം കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന.
വ്യാഴാഴ്ച നസീമ വാടയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് യുവാവിനെ നസീമയും ഭര്‍ത്താവ് അബ്ദുല്‍ കലാമും മറ്റു രണ്ടുപേരും ചേര്‍ന്ന് നഗ്‌ന വീഡിയോയും ചിത്രവുമെടുത്ത് ആക്രമിച്ചു എന്നായിരുന്നു പരാതി. പോലീസ് സമയോചിതമായി ഇടപെട്ടത് കാരണമാണ് ഇവര്‍ക്ക് ചതി പറ്റാതെയിരുന്നത്. പണം വാങ്ങാന്‍ നഗരത്തില്‍ എത്തിയപ്പോഴാണ് നസീമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അബ്ദുള്‍ കലാം പൊലീസിനെ വെട്ടിച്ച് കടന്നു.സംഘത്തിന്റെ ഇരയായ യുവാവിന്റെ ബന്ധുക്കള്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സംഘം നാടകീയമായി പണം തട്ടാനുള്ള നീക്കം പൊളിക്കുകയായിരുന്നു.

യുവതി തന്നെ വിളിച്ച് ഭര്‍ത്താവിന്റെ ഉമ്മ മരിച്ചതായും ചടങ്ങ് നടത്താന്‍ 5,000 രൂപ കടംതന്ന് സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ യുവതിയുടെ വീട്ടിലേക്ക് പോയതെന്ന് ഇരയായ യുവാവ് പറയുന്നു. ഭീഷണിപ്പെടുത്തിയ സംഘം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ വീഡിയോയും ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാളുടെ പക്കലുണ്ടായിരുന്ന 32,000 രൂപയും കാറും എ.ടി.എം കാര്‍ഡും സംഘം കൈക്കലാക്കിയെന്ന് പരാതിയുണ്ട്. രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെ നുള്ളിപ്പാടിയിലെ വീട്ടില്‍ വെച്ച് തന്നെ ആക്രമിച്ചതായും ഇതിനു പിന്നാലെ തന്റെ ഡസ്റ്റര്‍ കാര്‍ ഒളിപ്പിച്ച് വച്ച് സംഘം ഇന്നോവ കാറില്‍ കര്‍ണാടക പുത്തൂരിലേക്ക് കൊണ്ടുപോയെന്നും യുവാവ് പറയുന്നു. അവിടെ വെച്ചും അക്രമം തുടരുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. 10 ലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്നാണ് നസീമയും കൂട്ടരും പറഞ്ഞത്. ഏഴ് ലക്ഷം രൂപയുടെ കാര്‍ പേരിലാക്കി നല്‍കുകയും മൂന്നു പേര്‍ക്കായി ഓരോലക്ഷം വെച്ച് മൂന്ന് ലക്ഷം നല്‍കണമെന്നുമായിരുന്നു സംഘം ആവശ്യപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സമ്മതിച്ച ബന്ധുക്കള്‍ പണം നല്‍കാനായി സംഘത്തോട് കാസര്‍കോട്ടെത്താന്‍ ആവശ്യപ്പെടുകയും വിവരം പൊലീസിലറിയിക്കുകയുമായിരുന്നു. യുവാവിന്റെ ബന്ധു മൂന്ന് ലക്ഷം രൂപയുമായി കാസര്‍കോട് നഗരത്തില്‍ എത്തുകയും പണം വാങ്ങാനായി നസീമ ഓട്ടോയിലെത്തുകയും ചെയ്തു. പണം നല്‍കുന്നതിനിടയില്‍ ഇവരെ അതിവിദഗ്ധമായി പൊലീസ് പിടികൂടി.

Top