പുരുഷാധിപത്യത്തിന്റെയും അഴിമതി രാഷ്ട്രീയത്തിന്റെയും ഇരയാണ് താനെന്ന് ജോലി രാജിവെച്ച കര്‍ണാടക പൊലീസ് ഓഫീസര്‍ അനുപമ

anupama-shenoy

ബെംഗളൂരു: മന്ത്രിയുടെ ഫോണ്‍ കോള്‍ എടുക്കാത്തതിന് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച കര്‍ണാടക പൊലീസ് ഓഫീസര്‍ അനുപമ അധികൃതര്‍ക്കെതിരെ രംഗത്ത്. താന്‍ അഴിമതി രാഷ്ട്രീയത്തിന്റെ ഇരയെന്നാണ് അനുപമ പറയുന്നത്. പുരുഷാധിപത്യമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അനുപമ ആരോപിക്കുന്നു.

കഴിഞ്ഞമാസമാണ് ജില്ലാ പൊലീസ് സൂപ്രണ്ടായിരിക്കേ അനുപമ ജോലി രാജിവച്ചത്. കര്‍ണാടക വനിതാ കമ്മീഷനുമുന്നിലാണ് താന്‍ അനുഭവിച്ച ദുരിതങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് അനുപമയെത്തിയത്. ഇന്നു നമ്മുടെ ഭരണസംവിധാനങ്ങളും സമൂഹവും പുരുഷാധിപത്യത്തിന്റെ പിടിയിലാണ്. പുരുഷന്റെ ആശയങ്ങള്‍ക്ക് അനുസരിച്ചാണ് നിയമങ്ങളും സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാനത്തിന്റെയും അഴിമതി രാഷ്ട്രീയത്തിന്റെയും ഇരയാണു ഞാന്‍.- വനിതാ കമ്മീഷനുമുന്നിലെത്തിയ അനുപമ വാര്‍ത്താലേഖകരോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെല്ലാരി ജില്ലയിലെ കുഡിലിഗി സബ് ഡിവിഷനില്‍ ഡിഎസ്പിയായിരിക്കേയാണു അനുപമ രാജിവച്ചത്. രാഷ്ട്രീയ സമ്മര്‍ദത്തിനു വിധേയമായി ബെല്ലാരി പൊലീസ് സൂപ്രണ്ട് ആര്‍ ചേതന്‍ തന്നെ നിരന്തരം ഉപദ്രവിച്ചെന്നും അനുപമ പറഞ്ഞു. മറ്റൊരു വനിതാ ഉദ്യോഗസ്ഥര്‍ക്കും തന്റേതു പോലെ ദുരിതങ്ങള്‍ അനുഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. അതിനാണു താന്‍ കമ്മീഷനെ സമീപിച്ചതെന്നും അനുപമ പറഞ്ഞു. ജോലിയില്‍ തനിക്കു മനസമാധാനം ഉണ്ടായിട്ടില്ലെന്നും ഈ സംവിധാനം അടിമുടി മാറേണ്ടതിലേക്കാണ് താന്‍ പോരാട്ടം നടത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എസ് പി ചേതന്റെ പ്രതിനിധിയും കമ്മീഷനു മുമ്പിലെത്തിയിരുന്നു. പ്രാഥമിക തെല്‍വെടുപ്പിനു ശേഷം കേസ് വീണ്ടും പരിഗണിക്കാനായി ജൂലൈ പതിനാറിലേക്കു മാറ്റി. കര്‍ണാടക തൊഴില്‍മന്ത്രിയും ബെല്ലാരി ജില്ലയുടെ ചുമതലയുമുണ്ടായിരുന്ന പരമേശ്വര നായ്ക് ഫോണ്‍ ചെയ്തപ്പോള്‍ ഒരു പ്രതിയെപിടിക്കുന്ന തിരക്കിലായിരുന്നു അനുപമ. ഇക്കാരണത്താല്‍ ഫോണെടുക്കാനായില്ല. ബെല്ലാരിയിലെ ഖനി മാഫിയയുടെ പേടി സ്വപ്നമായിരുന്നു അനുപമ. അഴിമതിയുടെ കറപുരളാത്ത ഓഫീസര്‍ എന്ന പേരുമെടുത്തിരുന്നു.

ഇതെല്ലാം പരമേശ്വര നായ്ക്കിനെ അസ്വസ്ഥമാക്കിയിരുന്നെന്നും ഇതാണ് തനിക്കെതിരായ ഉപദ്രവങ്ങളുടെ കാരണമായതെന്നുമാണ് അനുപമ പറയുന്നത്. അനുപമ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ പരമേശ്വരനായ്കിനെ മന്ത്രി സഭയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

Top