നഗ്ന സ്ത്രീകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ക്രമസമാധാന പാലനത്തിന് നിയോഗിച്ച പൊലീസുകാര്‍ തുണിയുടുക്കാത്ത സുന്ദരികള്‍ക്കൊപ്പം ഫോട്ടോയെടുത്തു. അതും ഫുള്‍ യൂണിഫോമില്‍. യുവതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചും നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മൂന്ന് പൊലീസുകാരുടെയും പണി പോയി. മെക്‌സിക്കോയിലെ പ്രശ്‌നബാധിത ബീച്ചായ കാന്‍കണിലാണ് സംഭവം. അക്രമവും കൊലപാതകവും പതിവായ ഇവിടെ ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ടവരാണ് മൂവരും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടാന്‍ ആധുനിക ആയുധങ്ങളും നല്‍കിയിട്ടുണ്ട്. ഈ ആയുധങ്ങളോടൊപ്പമാണ് യുവതികള്‍ക്കൊപ്പം ഫോട്ടോയെടുത്തത്. ഓരോരുത്തരായി മാറിമാറിയാണ് ഫോട്ടോയ്ക്ക് പോസുചെയ്തത്. മൂവരുടെയും ഫോട്ടോയെടുപ്പ് മറ്റാരോ പകര്‍ത്തി സോഷ്യല്‍മീഡിയയിലിട്ടു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷിക്കുകയും മൂവരെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉടനുണ്ടാവുമെന്നാണ് അധികൃതര്‍ പറയുന്നത്.

Top