സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്ന് ടിപി സെന്‍കുമാര്‍

t-p-senkumar

തിരുവനന്തപുരം: സ്ഥാനമാറ്റത്തിനെക്കുറിച്ച് ടിപി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നു. പോലീസ് തലപ്പത്തെ അഴിച്ചു പണിയില്‍ സെന്‍കുമാറിന് അതൃപ്തിയുണ്ടെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നത്. എന്നാല്‍, ഡിജിപി പദവി ഒഴിയുന്നത് പൂര്‍ണ സംതൃപ്തിയോടെയെന്ന് ടിപി സെന്‍കുമാര്‍ പറയുന്നു.

സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്നും ആര്‍ക്ക് മുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും ടിപി സെന്‍കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതൊരുപക്ഷെ ഡിജിപി എന്ന നിലയിലുള്ള തന്റെ അവസാന ഫെയ്സ്ബുക്ക് പോസ്റ്റായിരിക്കും എന്ന് സൂചിപ്പിച്ചാണ് സെന്‍കുമാര്‍ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് 35 വര്‍ഷമായി. ഇതുവരെയും സ്ഥാനമാനങ്ങള്‍ക്കായി ആരുടെ പിന്നാലെയും ശുപാര്‍ശയുമായി ചെന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരേയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. വഴിവിട്ട ഇടപെടലുകള്‍ അവസാനം വരെയും എതിര്‍ത്തു. സത്യസന്ധതയും നീതിയും എപ്പോഴും മുറുകെപ്പിടിച്ചിരുന്നു. ഒരു കീഴുദ്യോഗസ്ഥനോടും നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും ടിപി സെന്‍കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Top