കോടതി വിധിയോടെ പൊലീസ് മേധാവി താനാണെന്ന് സെന്‍കുമാര്‍.റിവ്യു ഹര്‍ജിയുമായി പോകാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടാകില്ല.ബെഹ്‌റ നീക്കം ചെയ്യപ്പെട്ടു

തിരുവനന്തപുരം:കോടതി വിധിയോടെ പൊലീസ് മേധാവി താനാണെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു.റിവ്യു ഹര്‍ജിയുമായി പോകാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടാകില്ലെന്നും വിധിയോടെ ബെഹ്‌റ നീക്കം ചെയ്യപ്പെട്ടു എന്നു സെന്‍കുമാര്‍ പറയുന്നു. ക്രമ സമാധാനച്ചുമതലയുള്ള പൊലീസ് മേധാവി താനാണെന്ന് ടിപി സെന്‍കുമാര്‍ പറയുന്നത് . സുപ്രീം കോടതി വിധി വന്നതോടെ അത് നടപ്പായി. കോടതിവിധി വന്നതോടെ ലോക്‌നാഥ് ബെഹ്‌റ നീക്കം ചെയ്യപ്പെട്ടു. റിവ്യു ഹര്‍ജിയുമായി പോകാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടാകില്ല. റിവ്യു ഹര്‍ജിയുമായി പോയാല്‍ തിരിച്ചടിയാകും. കാലതാമസം മാത്രമല്ല മറ്റ് പലതും സര്‍ക്കാരിന് കിട്ടും.
വ്യാജ രേഖ ചമച്ച നളിനി നെറ്റോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പൊലീസ് ഉപദേശകനെക്കൊണ്ട് ഒരു പ്രശ്‌നവും ഉണ്ടാകില്ല. രമണ്‍ ശ്രീവസ്തവ എന്താണെന്ന് എനിക്കറിയാം. ഞാനെന്താണെന്ന് ശ്രീവാസ്തവയ്ക്കും അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞു.സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ടിരുന്നു. പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അദ്ദേഹത്തെ പൊലീസ് മേധാവിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് പൊലീസ് മേധാവി സ്ഥാനത്തും നിന്നും അദ്ദേഹത്തെ നീക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സെന്‍കുമാറിന്‍റെ സര്‍വീസ് കാലാവധി അവസാനിക്കുന്നത് 2017 ജൂണ്‍ മുപ്പതിനാണ്. അതുവരെ അദ്ദേഹത്തെ പൊലീസ് മേധാവിയായി നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം എടുത്ത ആദ്യ നിര്‍ണായക തീരുമാനങ്ങളിലൊന്ന് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തും നിന്നും നീക്കം ചെയ്തതായിരുന്നു. പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.

ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചായിരുന്നു പൊലീസ് മേധാവി സ്ഥാനത്തുനിന്നും പിണറായി സര്‍ക്കാര്‍ ഇദ്ദേഹത്തെ നീക്കം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തികളില്‍ ജനത്തിന് അതൃപ്തി ഉണ്ടായാല്‍ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് കോടതിയില്‍ സര്‍ക്കാരിനായി അഭിഭാഷകര്‍ ആദ്യം മുതല്‍ വാദിച്ചതും. എന്നാല്‍ പൊലീസ് നിയമത്തിലെ ഇത്തരം വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും ആയിരുന്നു സെന്‍കുമാറിന്റെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top