ഡിജിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി.സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു എന്ന് ആരോപണം

തിരുവനന്തപുരം :ഡി.ജി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി.സര്‍ക്കാരിനെ കോടതി മുഖാന്തിരം വെല്ലുവിളിച്ചതിന് പ്രതികാര നടപടി എന്ന് പരക്കെ ആരോപണം ഉയര്‍ന്നു. പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ അംഗീകരിച്ചത് 2012 മുതലുള്ള ഗോപാലകൃഷ്ണന്‍റെ ആവശ്യം‌.തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് റിപ്പോര്‍ട്ട് എഴുതിെയന്നാണ് പരാതി. കേസ് നടത്താന്‍ അനുമതി നല്‍കിയത് .
നല്‍കിയത് ആഭ്യന്തരവകുപ്പ്.നിലവില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണനും ടിപി സെന്‍കുമാറും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടിയായി വിലയിരുത്തപ്പെടുന്നു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കിയ സെന്‍കുമാര്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോലീസ് മേധാവി സ്ഥാനത്തെത്തിയത്.വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്.

Top