കലമുടയ്ക്ക്കാന്‍ മന്ത്രി സുധാകരന്‍ !..സെന്‍കുമാര വിഷയം ഭിന്നത രൂക്ഷമാക്കുന്നു. സുധാകരന്റെ പ്രതികരണത്തില്‍ ഇടത് നേതാക്കള്‍ക്കും അതൃപ്തി

തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിനെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എന്ത് മഹത്തായ ത്യാഗമാണ് സെന്‍കുമാര്‍ കേരളത്തിന് വേണ്ടി ചെയ്തത്. സ്വാതന്ത്ര്യസമര കാലത്ത് സമരമൊക്കെ ചെയ്ത് ജയിലില്‍ഡ കിടന്ന് വന്നിട്ട് ഐപിഎസ് എടുത്ത പോലെയാണ് സെന്‍കുമാറിന്റെ പ്രവര്‍ത്തി. സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ വലിയ ആളയി എന്ന് പറഞ്ഞാണ് സുധാകരന്‍ പരിഹസിച്ചത്. കൊച്ചുനാള്‍ മുതല്‍ നാടിന് വേണ്ടി സമരം ചെയ്തും മര്‍ദനമേറ്റും ജയിലില്‍ കിടന്നും മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയനും വിഎസും നായരും കരുണാകരനുമൊക്ക. അവര്‍ക്കൊക്കെ ഇന്നൊരു വിലയുമില്ല. അവരെയെല്ലാം തോല്‍പ്പിച്ചുവെന്നാണ് സ്വയം ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ആരെയും തോല്‍പ്പിച്ചിട്ടില്ല. നിങ്ങള്‍ തോല്‍പ്പിച്ചത് നിങ്ങളെ തന്നെയാണ്.

അതേസമയം സിപിഎമ്മിനകത്തും മന്ത്രിസഭയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ആളായി അറിയപ്പെടുന്ന മന്ത്രി ജി സുധാകരന്‍ ഡിജിപി സെന്‍കുമാറിനെതിരെ രംഗത്ത് വന്നത് വീണ്ടും ഭിന്നത രൂക്ഷമാക്കുന്നു.തിങ്കളാഴ്ച സുപ്രീം കോടതിയില്‍ കോര്‍ട്ടലക്ഷ്യ നടപടി ഉന്നയിക്കാതിരുന്ന സെന്‍കുമാറിന്റെ അഭിഭാഷകന്റെ നീക്കം സമവായത്തിന് ചൊവ്വാഴ്ച വരെ സര്‍ക്കാറിന് സമയം അനുവദിക്കുന്നതിന്റെ ഭാഗമായിരുന്നു.ഇതോടെ സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉത്തരവിറങ്ങുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണപക്ഷത്തും ചില തിരക്കിട്ട ചര്‍ച്ചകള്‍ ഇതിന്റെ ഭാഗമായി ഇപ്പോള്‍ നടന്നുവരികയുമാണ്. ഇതിനിടെയിലാണ് ‘കലമുടയ്ക്കുന്ന ‘രീതിയില്‍ സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത് വന്നത്. ഇത് അനവസരത്തിലുള്ള പ്രതികരണമായി പോയി എന്ന വികാരം സിപിഎം – സിപിഐ നേതാക്കള്‍ക്കിടയിലിപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.സര്‍ക്കാറിനെ വെല്ലുവിളിക്കാന്‍ സെന്‍കുമാറിനെ അനുവദിക്കില്ലന്നും സര്‍ക്കാറിന് അദ്ദേഹം ഒരു തരത്തിലുള്ള ഭീഷണിയുമല്ലന്നും സുധാകരന്‍ കോഴിക്കോട് കുറ്റ്യാടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്താണ് തുറന്നടിച്ചത്.

കോടതി വിധിയുടെ മറപറ്റി സര്‍ക്കാരിനെ മോശക്കാരനാക്കാന്‍ ശ്രമിച്ചാല്‍ റിട്ട് സമര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് സെന്‍കുമാര്‍ മറക്കേണ്ടന്നും മന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സെന്‍കുമാര്‍ യുഡിഎഫിനു വേണ്ടി വോട്ടു പിടിക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. തനിക്കിത് നന്നായിട്ടറിയാം. തിരഞ്ഞെടുപ്പു കാലത്ത് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ അന്ന് ഡിജിപിയായിരുന്ന സെന്‍കുമാര്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സെന്‍കുമാര്‍ നേരിട്ട് നിര്‍ദ്ദേശിച്ചതുകൊണ്ടാണ് കേസെടുത്തതെന്ന് ആലപ്പുഴ എസ്പി ഓഫിസിലെ ഉദ്യോഗസ്ഥന്‍ തന്നോടു പറഞ്ഞെന്നും മന്ത്രി വെളിപ്പെടുത്തി.

ഇതുകൊണ്ട് അദ്ദേഹം മോശക്കാരനാകുന്നുവെന്നല്ല. എന്നാല്‍, സുപ്രീംകോടതി കാണുന്ന പോലെ അത്ര മാന്യനൊന്നുമല്ലെന്നു മാത്രം. എല്ലാരും നാട്ടിലെന്താണ് ചെയ്യുന്നതെന്ന് സുപ്രീംകോടതിക്ക് അറിയില്ലല്ലോ. അതുകൊണ്ട് സുപ്രീംകോടതി വിധിയുണ്ട് എന്ന മറ വച്ചുകൊണ്ട്, സുപ്രീംകോടതി വിധിയെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ വലിയ ആളായെന്നും മന്ത്രി പരിഹസിച്ചു. എന്ത് മഹത്തായ ത്യാഗമാണ് സെന്‍കുമാര്‍ കേരളത്തിനായി ചെയ്തത്? സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയിലില്‍ പോയിവന്ന് ഐപിഎസ് എടുത്തതുപോലെയാണ് സെന്‍കുമാറിന്റെ പ്രവര്‍ത്തി.

നാടിനുവേണ്ടി സമരം ചെയ്ത് മര്‍ദ്ദനമേറ്റ് മുഖ്യമന്ത്രി പദത്തിലേക്കെത്തിയവരാണ് പിണറായി വിജയനും വിഎസും നായനാരും കരുണാകരനുമൊക്കെ. അവര്‍ക്കൊന്നും ഇന്നൊരു വിലയുമില്ല. സെന്‍കുമാര്‍ എല്ലാവരെയും തോല്‍പ്പിച്ചുവെന്നാണ് കരുതുന്നത്. യഥാര്‍ഥത്തില്‍ സെന്‍കുമാര്‍ തന്നെത്തന്നെയാണ് തോല്‍പ്പിച്ചതെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ കേസിനു പോയെങ്കിലും സെന്‍കുമാറിനെതിരെ പ്രതികാര നടപടിയൊന്നും സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.സുധാകരന്റെ പ്രതികരണം കൂടി വന്നതോടെ മുന്‍ നിശ്ചയിച്ച തീരുമാനത്തില്‍ ഉറച്ച് നിന്ന് ബുധനാഴ്ച വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം .ഇക്കാര്യം അദ്ദേഹം അഭിഭാഷകരെ അറിയിച്ചു കഴിഞ്ഞു.

Top