പിണറായിയെ താഴയിറക്കാന്‍ പടനീക്കം ? എന്തു സംഭവിച്ചാലും സെന്‍കുമാറിന് നിയമനം നല്‍കരുതെന്ന് ഉപദേശിച്ച് ചിലരും; ഡിജിപി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ പുലിവാല് പിടിച്ചു !

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായിക്ക് എതിരെ പാളയത്തില്‍ തന്നെ പടയുണ്ടോ എന്ന് ചിലര്‍ സംശയിക്കുന്നു .നിയമകുരുക്ക് മുറുകുന്ന സെന്‍കുമാര്‍ വിസ്ഷയത്തില്‍ സമയം വൈകിപ്പിച്ച് കോടതിയില്‍ നിന്നും ഇനിയും പ്രഹരം വാങ്ങി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും താഴയിറക്കാന്‍ ‘നിഗൂഡതയോടെ വൈകിപ്പിക്കല്‍ ഉപദേശം നല്‍കുന്നവരുടെ ലക്ഷ്യം എന്നു ചിലരല്ലാം ഭയക്കുന്നു. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാന്‍ വൈകുന്നത് നിയമ പ്രശ്‌നമുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചറിഞ്ഞിരുന്നു.നിയമോപദേശമെല്ലാം സെന്‍കുമാറിന് ഉടന്‍ നിയമനം നല്‍കുക എന്നതായിട്ടും വൈകിപ്പിക്കുന്നത് എന്തിന് . പരമാവധി വൈകിപ്പിച്ച് ഉത്തരവ് കൊടുക്കാായിരുന്നു പദ്ധതി. തിങ്കളാഴ്ച സെന്‍കുമാര്‍ വൈകിപ്പിക്കലിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച സൂചന. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച കഴിഞ്ഞ് ഉത്തരവ് കൊടുക്കാമെന്ന പ്രതീക്ഷയില്‍ തീരുമാനം നീട്ടി. ജേക്കബ് തോമസിന്റെ അവധിയിലെ തീരുമാനം കൂടി അറിയാനായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാരിനെ അപ്രതീക്ഷിതമായി വെട്ടിലാക്കി ശനിയാഴ്ച തന്നെ സെന്‍കുമാര്‍ കോടതിയെ സമീപിച്ചു. സുപ്രീംകോടതി ഈ കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ സാധ്യതയുണ്ട്. വെക്കേഷന്‍ ബഞ്ച് ഈ കേസ് എടുത്താല്‍ സര്‍ക്കാരിന് തിരിച്ചടിയാകും.tp-senkumar1മെയ്‌ ദിനമായതിനാല്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരിന് അവധിയാണ്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച ഇത്തരത്തിലൊരു ഉത്തരവ് കൊടുക്കാനുമാകില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് നിയമനം വൈകിയതില്‍ വിമര്‍ശനം ഉയരാന്‍ ഉടയുണ്ട്. ഇത ്‌സര്‍ക്കാരിനെ തീര്‍ത്തും വെട്ടിലാക്കി. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയാണു സര്‍ക്കാരിനെ ഇവിടെയെത്തിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി നല്‍കാന്‍ ആലോചിച്ച സെന്‍കുമാര്‍ അപ്രതീക്ഷിതമായാണ് ഇന്നലെ ഹര്‍ജി നല്‍കിയത്. സെന്‍കുമാറിനെ കുടുക്കാന്‍ ചില വിജിലന്‍സ് കേസുകള്‍ പിണറായി സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുകയും ചെയ്തു. സുപ്രീംകോടതി വിധിയോടുള്ള പ്രതികാരമായി ഈ നടപടിയെ സെന്‍കുമാര്‍ കാണുന്നു. ഈ വിഷയവും സുപ്രീംകോടതിയുടെ പരിഗണനയില്‍ സെന്‍കുമാര് കൊണ്ടു വരും. ഇതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

സര്‍ക്കാരിനെ വെല്ലുവിളിച്ചു കോടതി വിധിയുമായി വന്നയാളെ മുമ്പ് ഇറക്കിവിട്ട അതേ കസേരയില്‍ ഉടനടി അവരോധിക്കേണ്ടെന്ന അഭിപ്രായമായിരുന്നു സര്‍ക്കാരിലെ രണ്ട് ഉന്നതര്‍ക്ക്. കാരണം വിധിയുടെ ആഘാതം നേരിട്ടു പതിച്ചത് ഇവരുടെ മേലാണ്. തുടര്‍ന്ന് സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനോടും മറ്റും വാക്കാല്‍ അഭിപ്രായം ചോദിച്ചു. വിധി നടപ്പാക്കാനായിരുന്നു ഉപദേശം. പിന്നീടു നിയമ സെക്രട്ടറിയോടു ചോദിച്ചു. വിധി ഉടന്‍ നടപ്പാക്കണമെന്നും വൈകിച്ചാല്‍ കോടതിയലക്ഷ്യമാകുമെന്നുമായിരുന്നു ജില്ലാ ജഡ്ജി കൂടിയായ അദ്ദേഹത്തിന്റെ ഉപദേശം. അതിന് ശേഷം ഹരീഷ് സാല്‍വെയോടും ഉപദേശം ചേടി. ഇത് കിട്ടിയിട്ടുമില്ല. ഇത് വൈകിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ വീണ്ടും പോയത്.senkumar2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരീഷ് സാല്‍വെയോട് ചോദിച്ച ചോദ്യങ്ങളും രസകരമായിരുന്നു. സെന്‍കുമാറിനെ മാറ്റിയ ഉത്തരവില്‍ അദ്ദേഹത്തിനൊപ്പം നിയമനം നല്‍കിയ മറ്റുള്ളവരുടെ സ്ഥിതി എന്താകും? സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഇനി എന്തു ചെയ്യണം? വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയ എന്‍. ശങ്കര്‍ റെഡ്ഡിയുടെയും ആ സ്ഥാനത്തു നിയമിച്ച ജേക്കബ് തോമസിന്റെയും കാര്യം എന്താകും? ഇതൊക്കെയായിരുന്നു അവ. ഇതിനെല്ലാം പിന്നില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണെന്നും സെന്‍കുമാര്‍ വിലയിരുത്തി. 11 മാസത്തെ നിയമ പോരാട്ടംകൊണ്ടു നേടിയ വിധി അട്ടിമറിക്കാനുള്ള ശ്രമമാണെന്നു സെന്‍കുമാര്‍ കരുതുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത് അതുകൊണ്ടാണ്.

നളിനിയുടെ തെറ്റായ രണ്ടു റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതെന്നും അതിനാല്‍ വിധി നടപ്പാക്കുന്നതു വൈകിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നുമാണു സെന്‍കുമാറിന്റെ ആക്ഷേപം. ചീഫ് സെക്രട്ടറിക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, പൊലീസ് മേധാവി സ്ഥാനത്തു നഷ്ടപ്പെട്ട കാലാവധി നീട്ടിക്കിട്ടണമെന്ന ആദ്യ ഹര്‍ജിയിലെ ആവശ്യവും കോടതിയില്‍ ഉന്നയിക്കും. ഇതോടെ പ്രതിക്കൂട്ടിലാകുന്നത് നളിനി നെറ്റോയാണ്. കേസില്‍ പ്രതികൂല വിധിയുണ്ടായാല്‍ ചീഫ് സെക്രട്ടറിയെ തടവ് ശിക്ഷയ്ക്ക് പോലും കോടതി ശിക്ഷിക്കും.ഈ സാഹചര്യത്തില്‍ എത്രയും വേഗം സെന്‍കുമാറിന് നിയമന ഉത്തരവ് നല്‍കണമെന്ന ഉപദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഏവരും നല്‍കുന്നത്. അനാവശ്യ കാലതാമസിത്തിലൂടെ സുപ്രീംകോടതിയുടെ അനിഷ്ടത്തിന് സര്‍ക്കാര്‍ ഇടയാവുന്നത് തടയണമെന്നും ആവശ്യമുണ്ട്. സെന്‍കുമാര്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഹര്‍ജി നല്‍കിയാണ് സര്‍ക്കാരിനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്.

Top