കേരളത്തിലെ മുസ്ലിം കുട്ടികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക ?

തിരുവനന്തപുരം: കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാൻ മുസ്ലിം സമുദായത്തിനുള്ളിൽ നിന്നുതന്നെ ശ്രമങ്ങൾ ഉണ്ടാകണമെന്ന് സ്ഥാനമൊഴിഞ്ഞ പൊലീസ് മേധാവി ടിപി സെൻകുമാർ. മതതീവ്രവാദമെന്നു പറയുമ്പോൾ ആർഎസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതിൽ കാര്യമില്ല. ഐഎസും ആർഎസ്എസും തമ്മിൽ ഒരു താരതമ്യവുമില്ലെന്നും സെൻകുമാർ പറഞ്ഞു.

ഒരു മുസ്ലിമിന് സ്വർഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്ന് സെൻകുമാർ പറഞ്ഞു. കേരളത്തിൽ നൂറ് കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയിൽ പോയാൽ ഭാവിയിൽ വരാൻ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും ദന്യൂ ഇന്ത്യൻ എക്സ്‌പ്രസ് പ്രസിദ്ധീകരണമായ സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാൻ ചെയ്യേണ്ടത് എന്താണെന്ന് സർക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാൻ പറ്റില്ല. മതതീവ്രവാദം നേരിടാൻ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂർണ പിന്തുണയാണ്. അല്ലെങ്കിൽ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷൻ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോൾത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തിൽ കൊടുത്ത് വലിയ വാർത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്ലിം സമുദായത്തിൽ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കൺട്രോൾ ചെയ്യാൻ.

മതതീവ്രവാദമെന്നു പറയുമ്പോൾ മുസ്ലിം സമുദായം ചോദിക്കും ആർഎസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്നം. ഐഎസും ആർഎസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണൽ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാൾ ഹമീദ് ചേന്ദമംഗലൂർ ആണ്. എം.എൻ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോൾ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്സ്ട്രീം സെക്കുലറായി പോയില്ലെങ്കിൽപ്പോലും മുസ്ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവർ സ്വയം ചോദിക്കണം.

ജിഹാദിനെക്കുറിച്ച് ഇപ്പോൾ അവർ സമുദായത്തെ മനസിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയിൽ ഒരിക്കലും മനസിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവർക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങൾ നമ്മൾ നടത്തിയേ പറ്റുകയുള്ളു. ഇപ്പോൾ അവർ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്ലിമിന് സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്നം വരുന്നത്. സ്നേഹത്തിന്റെ പേരിൽ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കിൽ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കിൽ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങൾ മുതൽ പറഞ്ഞു പഠിപ്പിക്കണം. സർക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കുകയുള്ളു. മദ്രസയിലോ പള്ളിയിലോ പോയി പൊലീസ് പറഞ്ഞാൽ അവർ കേൾക്കുമോ. അതുകൊണ്ട് മുസ്ലിം പുരോഹിതരും സമുദായത്തിൽ സ്വാധീനമുള്ളവരും മനസിലാക്കിക്കാൻ ശ്രമിക്കണം. അല്ലാതെ ഒരു ആത്യന്തിക പരിഹാരമുണ്ടാകില്ല. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാൻ പ്രസംഗത്തിൽ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആൾക്കാർക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാൻ ശ്രമിക്കുകയും വേണം.

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവർ കുറേയൊക്കെ മതപരിവർത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘർഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യൻ ലൗ ജിഹാദ് ഇല്ല. ആ ഓപ്പൺനെസ്സ് അവർക്കുണ്ട്. അവർ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും പകർത്തുകയാണ്. ഓം നമശിവായ പോലെ ഓം ക്രിസ്തുവായ നമ വരെയുണ്ട്. അതു ശരിയല്ല. ഓരോ മതത്തിനും സ്വന്തം വ്യക്തിത്വമുണ്ടാകണം. പക്ഷേ, എന്തുകൊണ്ടാണ് അത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ്. രണ്ടും ഒന്നുതന്നെയാണ് എന്നു തോന്നിപ്പിക്കാനാണ്. അതാണ് ഞാൻ നേരത്തേ പറഞ്ഞത്, കുറേ സത്യങ്ങൾ തുറന്നു പറഞ്ഞുതന്നെ മുന്നോട്ടു പോകണം. എല്ലാ രോഗങ്ങളും മറച്ചുവച്ചിട്ട് മുകളിൽ തൈലം പുരട്ടിയിട്ടു കാര്യമില്ല.

ഇടതുതീവ്രവാദത്തെ വളരെ എളുപ്പം നിയന്ത്രിക്കാം. അവരെ നേരിടാൻ പോകുമ്പോൾ ഇങ്ങോട്ട് വെടിവച്ചാൽ വെടിവയ്പൊക്കെ ഉണ്ടാകും. പക്ഷേ, അവർ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് ഒരു സോഷ്യൽ ഓഡിറ്റോടുകൂടി പദ്ധതികൾ നടപ്പാക്കണം. മാവോയിസ്റ്റുകളുടെ കാര്യത്തിൽ ചെയ്യേണ്ടത് എന്തെന്ന് ഞാൻ തന്നെ ഒരു റിപ്പോർട്ട് തയ്യാറാക്കിക്കൊടുത്തു.

റ്റി ബ്രാഞ്ചിൽ നിന്നാണ് അതൊക്കെ വരുന്നത്. എല്ലാം ഞാൻ തിരിച്ചുകൊടുത്ത് വേറെ തയ്യാറാക്കി. തച്ചങ്കരിക്കൊന്നും ഇതിന്റെ എ ബി സി ഡി അറിയില്ല. മുഖ്യമന്ത്രിക്ക് വിജയകുമാർ സാറുമായി (ഏറ്റുമുട്ടൽ വിദഗ്ധനായി അറിയപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ) ഒരു മീറ്റിങ് അറേഞ്ച് ചെയ്തുകൊടുത്തതായും സെൻകുമാർ പറഞ്ഞു.

Top