രാഷ്ട്രീയ പ്രവേശനം തള്ളിക്കളയേണ്ട.ടിപി കേസില്‍ തുറന്നടിച്ച്‌ ടി.പി.സെന്‍കുമാര്‍

കൊച്ചി: രാഷ്ട്രീയ പ്രവേശനം തള്ളിക്കളയേണ്ട കാര്യമില്ലെന്ന് സെന്‍കുമാര്‍. രാഷ്ട്രീയം ഓപ്ഷന്‍ അല്ലാത്തതൊന്നും അല്ല. തങ്ങളെ പോലെ വലിയ പ്രശ്നങ്ങളൊന്നും ഇതുവരെ പറയാത്ത ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ വന്നാലെന്താ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ വ്യക്തമാക്കി.രാഷ്ട്രീയ കക്ഷികള്‍ എല്ലാം രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ താത്പര്യത്തിന് വിരുദ്ധമായി രാഷ്ട്രീയത്തിന് വേണ്ടി മാത്രം നില്‍ക്കുന്നവരാണ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പൂര്‍ണമായും തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് സംശയമുണ്ട്. ഇനി തെളിവുകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. പലതും ബാക്കിയാണ്. മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ഉണ്ട്. അതൊന്നും ഇനി കിട്ടില്ല. ഒരു വര്‍ഷത്തോളമേ അതെല്ലാം ലഭിക്കു.പല തെളിവുകളും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Top