സെന്‍കുമാറിന്റേത് പോരാട്ടത്തിന്റെ വിജയം..തോറ്റുപോയത് ടിപി കേസിലെ ഇടപെടലുകള്‍​ക്ക് പ്രതികാരവുമായിറങ്ങിയ സിപിഎമ്മും .. പ്രതികാരാഗ്നി ആളിക്കത്തിച്ച് നിയമ പോരാട്ടത്തിലൂടെ വിജയം

തിരുവനന്തപുരം: സെന്‍കുമാറിന്റേത് പോരാട്ടത്തിന്റെ വിജയം.തോറ്റുപോയത് ടിപി കേസിലെ ഇടപെടലുകള്‍ക്ക് പ്രതികാരവുമായിറങ്ങിയ സിപിഎം പാര്‍ട്ടിയും ഇടതുപക്ഷ സര്‍ക്കാരും .പോലീസ് മേധാവി സ്ഥാനം തെറിപ്പിച്ചതിനുശേഷം അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമാകാനുള്ള നീക്കത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് പാരവെച്ചുവെന്നും ആക്ഷേപം ഉയര്‍ന്നു .ഒടുവില്‍ പ്രതികാരാഗ്നി ആളിക്കത്തിച്ച് നിയമ പോരാട്ടത്തിലൂടെ പരമോന്നത് നീതിപീഠത്തില്‍ നിന്നും വിജയം വിജയം നേടിയ സെന്‍കുമാറിന്റേത് പോരാട്ടവിജയവും സിപിെമ്മിനു കിട്ടിയ കനത്ത പ്രഹരവും .ഉമ്മന്‍ ചാണ്ടി മാറി പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ നടത്തി പൊലീസ് അഴിച്ചുപണിയിലാണ് ഡിജിപി സെന്‍കുമാറിന് തൊപ്പി നഷ്ടമായത്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ കേസുകളിലെ അന്വേഷണങ്ങളില്‍ അദ്ദേഹം മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളാണ് ഈ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വിനയായത്.കേരളത്തില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവത്തിനെതിരെയാണ് സെന്‍കുമാര്‍ അവധിയെടുത്ത് നിയമപോരാട്ടത്തിന് ഇറങ്ങിയത്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനും ഹൈക്കോടതിയിലും നിയമപോരാട്ടം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചപ്പോഴും കേരളത്തില്‍ നിന്നും പാരപോയി.

അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ അംഗമായി ഇടം ലഭിക്കാനുള്ള അവസരവും ഇതിനിടെ നഷ്ടമായി. പിന്നീട് ഐഎംജിയുടെ തലവനായി. അപ്പോഴും നിയമ പോരാട്ടത്തിന് അയവ് വരുത്തിയില്ല. ഇതിനിടെ പുറ്റിങ്ങലും ജിഷാക്കേസും സുപ്രീംകോടതിയില്‍ വാദമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയതും സെന്‍കുമാറിന് വിനയായി. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള സെന്‍കുമാറിന്റെ നിയമനം അട്ടിമറിക്കാന്‍ നടത്തിയ സര്‍ക്കാര്‍ നീക്കമാണ് ഇതിനെല്ലാം വഴിവച്ചത്. ഇതോടെ കൂടുതല്‍ കരുത്തോടെ സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ വാദമുഖങ്ങള്‍ ഉയര്‍ത്തി. ഇത് അംഗീകരിക്കപ്പെട്ടു.ഡിജിപി പദവിയില്‍ നിന്നും പുല്ലുപോലെ വലിച്ചെറിഞ്ഞപ്പോള്‍ അവധിയെടുത്ത് നിയമപോരാട്ടത്തിന് ഇറങ്ങി; ട്രിബ്യൂണലും ഹൈക്കോടതിയും അപേക്ഷ തള്ളിയപ്പോള്‍ മറ്റൊരു പദവിയും സര്‍ക്കാര്‍ പാരവച്ചു കളഞ്ഞു; എവിടെ നിയമിച്ചാലും ജോലി ചെയ്യാം എന്നു പറഞ്ഞു അപേക്ഷ നല്‍കിയിട്ട് സെന്‍കുമാറിനെ സര്‍ക്കാര്‍ ഗൗനിക്കുന്നേയില്ല.senkumar dgp d
സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയോഗിച്ചുകൊണ്ടുള്ള ഫയല്‍ ഗവര്‍ണ്ണര്‍ക്ക് അയക്കാതെ സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നറിയുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് ട്രിബ്യൂണലിലേക്ക് സെന്‍കുമാറിനെ തിരഞ്ഞെടുത്തത്. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. അടുത്തു തന്നെ വിരമിക്കാനിരിക്കുന്ന സെന്‍കുമാറിന് ട്രിബ്യൂണല്‍ അംഗമായി 65 വയസ്സു വരെ തുടരാനാവും. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ഫയല്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ അടുത്തേക്കും അവിടെ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും തുടര്‍ന്ന് രാഷ്രടപതിയുടെ ഓഫീസിലേക്കും പോവും. രാഷ്ട്രപതിയാണ് അന്തിമമായി ട്രിബ്യൂണല്‍ അംഗ നിയമനം അംഗീകരിക്കേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ ആഗ്രഹിച്ചത് വിജയം മാത്രമായിരുന്നു. ഡിജിപി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബെഹ്‌റയുടെ സുഹൃത്തുകൂടിയായ ഹരീഷ് സാല്‍വെ കേസ് ഏല്‍പ്പിച്ചു. ഇപ്പോള്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ തന്നെ ഡല്‍ഹിയില്‍ എത്തി സാല്‍വെയുമായി കാര്യങ്ങള്‍ ചര്‍ച്ച നടത്തി. പക്ഷേ അന്തിമ വിധി പിണറായി വിജയന്‍ സര്‍ക്കാരിന് എതിരായി. ഇനി പൊലീസ് ആസ്ഥാനത്ത് സെന്‍കുമാറിനെ നിയമിക്കേണ്ടി വരും. സര്‍ക്കാരിന് താല്‍പ്പര്യമുള്ള നിരവധി കേസുകളില്‍ സെന്‍കുമാറിന്റെ ഇടപെടല്‍ അതില്‍ നിര്‍ണ്ണായകമാകും. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പൊലീസ് മേധാവിയായി സെന്‍കുമാറെത്തിയാല്‍ അതു ഇടത് താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകും.

എന്നാല്‍ സെന്‍കുമാര്‍ ട്രിബ്യൂണല്‍ അംഗമാവുന്നത് ഇഷ്ടപ്പെടാത്ത ചില ഉന്നത ഐ എ എസ് ഓഫീസര്‍മാരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ഫയല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സെക്രട്ടറിയേറ്റില്‍ പൊടിപിടിച്ചിരിക്കുകയാണെന്നാണ് സൂചന. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് സെന്‍കുമാറിന് നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുത്ത ഉദ്യോഗസ്ഥന് എങ്ങനെ നല്ല നടപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉയര്‍ത്തിയത്. ഇതോടെ ഫയല്‍ ഗവര്‍ണ്ണര്‍ക്ക് അയച്ചു കൊടുക്കേണ്ടെന്ന തീരുമാനവും എത്തി. സുപ്രീംകോടതി വിധിയോടെ ഈ പേരുദോഷം സെന്‍കുമാറിന് മാറുകയാണ്. ഇനി അദ്ദേഹത്തിന് മുമ്പില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗത്വത്തിന്റെ സാധ്യതയും തെളിയും. ഈ ഫയല്‍ ഇനി സര്‍ക്കാരിന് ഗവര്‍ണ്ണര്‍ക്ക് അയച്ചു കൊടുക്കേണ്ടിയും വരും. ഈ ഫയലില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പൊലീസ് ആസ്ഥാനത്ത് ഡിജിപി കസേരയിലും ഇരിക്കാം.pinarayi1

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കവും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും സെന്‍കുമാറും തമ്മിലെ അകല്‍ച്ചയുമാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സെന്‍കുമാറിന് വിനയായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പൊലീസ് നേതൃസ്ഥാനത്തുനിന്നു മാറ്റി പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണു സെന്‍കുമാര്‍ ചുമതലയേല്‍ക്കാതെ അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും പൊലീസ് മേധാവിക്കു ലഭിക്കുന്ന ഉയര്‍ന്ന ശമ്പളം തനിക്കു നിലനിര്‍ത്തി നല്‍കണമെന്നും ആവശ്യപ്പെട്ടു സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവിപോലെ തന്ത്രപ്രധാന തസ്തികയിലെ നിയമനത്തില്‍ സംസ്ഥാന താല്‍പര്യത്തിനാണു മുന്‍ഗണനയെന്നു വിലയിരുത്തിയ ട്രിബ്യൂണല്‍ പക്ഷേ, ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്നു നിര്‍ദ്ദേശിച്ചു.

ഈ വിധിക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ വിസമ്മതിച്ച ഡിവിഷന്‍ ബെഞ്ച് ട്രിബ്യൂണലിന്റെ വിധി ശരിവച്ചു. ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയില്ലെന്നതും മറ്റൊരു വസ്തുത. ഉത്തരവിറക്കണമെന്നും തനിക്കു ചുമതലയേല്‍ക്കാന്‍ തസ്തിക അനുവദിക്കണമെന്നും സെന്‍കുമാര്‍ അപേക്ഷ നല്‍കിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അപേക്ഷയുടെ കാര്യം ഓര്‍മപ്പെടുത്തി കത്തും നല്‍കി. ഇതിനിടെ കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തിനു കാരണം പൊലീസിന്റെ വീഴ്ചയാണെന്നു കാട്ടി നളിനി നെറ്റോ സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്ന ഹര്‍ജി വിജിലന്‍സ് കോടതിയിലെത്തി. പിന്നാലെ വെടിക്കെട്ടു ദുരന്തത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നളിനി നെറ്റോ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തു നല്‍കുകയും ചെയ്തു.

THIRUVANANTHAPURAM, OCT 19 (UNI):- Director General of Police T P Senkumar launching on-line booking for pilgrims to Sabarimala in the coming season, in Thiruvananthapuram on Monday. Also seen I G Manoj Abraham (L) I P Padma Kumar (R). UNI PHOTO-112U

ദീര്‍ഘനാളായി സെന്‍കുമാറും നളിനി നെറ്റോയും തമ്മില്‍ അകല്‍ച്ചയിലാണ്. എസ്.എം.വിജയാനന്ദ് ചീഫ് സെക്രട്ടറിയായതുമുതലാണ് സെന്‍കുമാറുമായി നളിനി നെറ്റോ അകലുന്നതെന്നാണ് സെന്‍കുമാറുമായി അടുത്തബന്ധമുള്ളവര്‍ സൂചിപ്പിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ നളിനി നെറ്റോയേ ചീഫ് സെക്രട്ടറിയാക്കാമെന്ന് വാക്ക് നല്‍കിയിരുന്നെന്നാണ് വിവരം. എന്നാല്‍ കേരളത്തിലേക്ക് എസ്.എം. വിജയാനന്ദ് മടങ്ങിയെത്തിയപ്പോള്‍ കസേര അദ്ദേഹത്തിനായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ വിജയാനന്ദിന് അനുകൂലമായി നിലപാടെടുത്തു. ഇത് ടി.പി. സെന്‍കുമാറിന്റെ ഓപറേഷനായിരുന്നെന്നാണ് നളിനി നെറ്റോയുടെ വിശ്വാസം. തന്നെ ചീഫ് സെക്രട്ടറി ആക്കാതിരുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ടി.പി. സെന്‍കുമാര്‍ ആണെന്ന് നളിനി നെറ്റോ കരുതുന്നു. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. ഈ സമയത്താണ് പുറ്റിങല്‍ വെടിക്കെട്ട് അപകടം നടന്നത്.

സെന്‍കുമാറിന് പണികൊടുക്കാന്‍ പറ്റുന്ന അവസരമായി ഇതിനെ നളിനി നെറ്റോ ഉപയോഗിച്ചതായാണ് സെന്‍കുമാറിന്റെ പരാതി. എല്ലാ കുറ്റവും പൊലീസിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയുടെ ശ്രമം. പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി വെടിക്കെട്ട് അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പൊലീസിന്റെ മേല്‍ ചാര്‍ത്താനായിരുന്നു നളിനി നെറ്റോയുടെ നീക്കം. ഇതോടെ സെന്‍കുമാറും നളിനി നെറ്റോയും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചു. പിന്നീട് ഭരണം മാറിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നളിനി നെറ്റോയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയതോടെ കാര്യങ്ങള്‍ എളുപ്പമായി. നെറ്റോ ആദ്യം തെറിപ്പിച്ചത് സെന്‍കുമാറിനെയാണ്. നളിനി നെറ്റോ തന്നെയാണ് ഈ വാര്‍ത്ത അര്‍ദ്ധരാത്രിയില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സെന്‍കുമാര്‍ അറിയുകയും ചെയ്തു. ഇതോടയാണ് ഇവര്‍ തമ്മിലുള്ള പോര് വീണ്ടും മുറുകിയത്.

സിപിഎമ്മിനും സെന്‍കുമാറിനോട് വിരോധമുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്, മനോജ് വധക്കേസ്, ശുക്കൂര്‍ വധക്കേസ് എന്നിവയുടെ ഒക്കെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. ടി.പി. ചന്ദ്രശേഖരന്‍വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിന്‍സന്‍ എം. പോള്‍ ആയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥനായിരുന്നു സെന്‍കുമാര്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെടുക്കുന്നതില്‍ ശാസ്ത്രീയ തെളിവുശേഖരണം നടത്തിയത് സെന്‍കുമാറായിരുന്നു. പിന്നീട് അന്വേഷണസംഘത്തിന് ഒട്ടേറെ സഹായങ്ങളും സെന്‍കുമാര്‍ നല്‍കി. ഇതും സിപിഎമ്മിന് തന്നോടുള്ള വിരോധത്തിന് കാരണമായി സെന്‍കുമാര്‍ കരുതുന്നുണ്ട്.

ജിഷ വധക്കേസില്‍ ആദ്യഅന്വേഷണസംഘത്തിനെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നില്‍ നളിനി നെറ്റോയുടെ കൈയുണ്ടെന്നാണ് സെന്‍കുമാറിനൊപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്. ഒരുഘട്ടത്തില്‍ നളിനി നെറ്റോ പൊലീസിന് ഒരു ചോദ്യവലി നല്‍കി പൊലീസിന്റെ വീഴ്ചകള്‍ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ഈ ചോദ്യാവലി. ചോദ്യാവലി പൊലീസിന് ലഭിച്ചതിന്റെ പിറ്റേദിവസം അത് അതേരീതിയില്‍ കേരള കൗമുദി പത്രത്തില്‍ അച്ചടിച്ചുവന്നു. ഇത് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് ചോര്‍ന്നതാണെന്നാണ് പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.

Top