ചട്ടവിരുദ്ധമായി തന്നെ നീക്കി; സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Senkumar

കൊച്ചി: ചട്ടവിരുദ്ധമായാണ് തന്നെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതെന്ന് പറഞ്ഞ് ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലാണ് വിധി പറയുന്നത്.

തന്നെ സ്ഥലം മാറ്റുകയല്ല, പകരം തരംതാഴ്ത്തി ജൂനിയര്‍ ഓഫീസര്‍ക്ക് ചുമതല നല്‍കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും ജിഷ കൊലക്കേസിലും പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ സെന്‍കുമാര്‍ ജനങ്ങള്‍ക്കിടയില്‍ പൊലീസിന്റെ പ്രതിച്ഛായ മോശമാക്കി എന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. അതിനാല്‍ പൊതുതാല്‍പ്പര്യാര്‍ത്ഥമാണ് സെന്‍കുമാറിനെ മാറ്റിയതെന്നും സര്‍ക്കാര്‍ ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top