ജിഷ കൊലക്കേസില്‍ ഉന്നതര്‍ക്ക് ബന്ധമോ? പോലീസ് പലതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നു; അമീറുള്ളുമായി അഭിഭാഷകന് ഒറ്റയ്ക്ക് സംസാരിക്കാന്‍ അനുവദിക്കാതെ പോലീസ്

image

കൊച്ചി: പ്രതിയെ പിടിച്ചെന്ന് സര്‍ക്കാര്‍ അഹങ്കരിക്കുമ്പോള്‍ ഇപ്പോഴും ജിഷയ്ക്ക് നീതി ലഭിച്ചിട്ടില്ല. കൊലപാതകത്തിന് താന്‍ മാത്രമല്ല ഇത്രവാദിയെന്ന് അമീറുള്‍ ഇസ്ലാം പറഞ്ഞിരുന്നു. മലയാളം അറിയാവുന്ന പ്രതിയെ പോലീസ് സമീപിക്കുന്നത് ദ്വിഭാഷി വഴിയാണ്. പോലീസ് പലതും മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

അമീറുള്ളുമായി അഭിഭാഷകന് ഒറ്റയ്ക്ക് സംസാരിക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. അഡ്വക്കേറ്റ് പി രാജനാണ് ഇക്കാര്യം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്. ജിഷാ കൊലയില്‍ അമീറുള്ളിന് പറയാനുള്ളത് കൂടി കേള്‍ക്കേണ്ടിയിരിക്കുന്നു. ഒറ്റയ്ക്ക് സംസാരിക്കാന്‍ പൊലീസ് അവസരമൊരുക്കാത്തിന് പിന്നില്‍ സംശയങ്ങളും ഏറുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി.എന്‍.എ പരിശോധനയുടെ മാത്രം ബലത്തിലാണ് കേസിപ്പോള്‍ നിലനില്‍ക്കുന്നത്. കുറ്റകൃത്യം ചെയ്ത സമയത്ത് അമീറുള്‍ ധരിച്ചിരുന്ന വസ്ത്രം ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്തും, ഈ കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാളുമായ അനാറുള്‍ ഇസ്ലാമിനെ കണ്ടെത്താനും ഇതു വരെ കഴിഞ്ഞിട്ടില്ല. അനാറുളിനെ ചോദ്യം ചെയ്തു വിട്ടയച്ച ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഇത്തരം നിരവധി ഘടകങ്ങള്‍ കോടതിയില്‍ കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്.പഴുതടച്ചുള്ള അന്വേഷണം സാദ്ധ്യമായിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് അഡ്വക്കേറ്റ് പി രാജന്റെ തുറന്നു പറച്ചില്‍ നിര്‍ണ്ണായകമാകുന്നത്. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. പിതൃത്വ വിവാദത്തില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയ്യാറാകാത്തതും സംശയത്തിന് ഇടനല്‍കുന്നു.

ജിഷ വധക്കേസില്‍ പങ്ക് ഉണ്ടെന്ന് ആമിറുള്‍ പറയുന്നുണ്ട്. എന്നാല്‍ ഒന്നാം പ്രതിയാണെന്ന് ആമിറുള്‍ പറയുന്നില്ല എന്നാണ് പ്രതിഭാഗത്തിനു വേണ്ടി കോടതി തന്നെ നിയമിച്ച അഭിഭാഷകന്‍ അഡ്വ പി രാജന്‍ പറയുന്നത്. ഒരു തവണ മാത്രമാണ് ആമിറുള്‍ ഇസ്ലാമുമായി സംസാരിച്ചത്. അത് ഹിന്ദിയില്‍ ആയിരുന്നു. ജിഷ വധ കേസിലെ ആദ്യഘട്ടങ്ങളില്‍ അന്വേഷണ സംഘം ആമിറുളിനെ കോടതിയില്‍ മുഖം മറച്ചു ഹാജരാക്കിയ അവസരത്തില്‍ ഭാഷ പരിഭാഷപ്പെടുത്താനായി ആളെ നിയോഗിച്ചിരുന്നു. ആമിറുള്‍ നന്നായി ഹിന്ദി സംസാരിക്കും. കേരളത്തില്‍ ജോലി ചെയ്തതിനാല്‍ മലയാളവും കുറച്ചു സംസാരിക്കും.

പലതും പൊലീസ് തന്നെ പറഞ്ഞു പിഠിപ്പിച്ചതാകാം എന്ന സംശയം ഉണ്ട്. അന്വേഷണ സംഘത്തില്‍ നിന്ന് മാറി ആമിറുളുമായി സ്വതന്ത്രമായി സംസാരിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കാര്യങ്ങള്‍ അറിയാന്‍ കഴിയുക എന്നും അഡ്വ പി രാജന്‍ പറഞ്ഞു. തന്നോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അയാളെ കണ്ട സഹോദരനോടും പറഞ്ഞത്. ജിഷ വധക്കേസില്‍ ഇതുവരെയായി പൊലീസ് കുറ്റപത്രം സര്‍പ്പിച്ചിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ നിയമം അനുസരിച്ച് 60 ദിവസം ആയിരുന്നു കുറ്റപത്രം ഹാജരാക്കാനുള്ള സമയം. അതേസമയം അന്വേഷണ സംഘം കോടതിയില്‍ കൊടുത്ത അപേക്ഷയില്‍ സമയം നീട്ടി കൊടുത്തിരുന്നു. സെക്ഷന്‍ 302 ഉള്ളതിനാല്‍ 90 ദിവസത്തെ സമയം കുറ്റപത്രം നല്‍കാനായി ഉണ്ടെന്നും അഡ്വ പി രാജന്‍ പറഞ്ഞു.

Top