ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പ്രതി അമീറുളിനെ അറിയില്ല; അപ്പോള്‍ പ്രതിയെ രാജേശ്വരി തല്ലിയെന്ന മൊഴി കള്ളമോ?

jisha-murder

പെരുമ്പാവൂര്‍: ജിഷയുടെ അമ്മ രാജേശ്വരി അമീറുള്‍ ഇസ്ലാമിനെ കുളക്കടവില്‍വെച്ച് തല്ലിയെന്ന മൊഴി കള്ളമോ? കാരണം പ്രതിയെ ജിഷയുടെ അമ്മ തിരിച്ചറിഞ്ഞില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പ്രതിയെ തിരിച്ചറിഞ്ഞില്ല.

രാവിലെ പ്രതിയെ ജിഷയുടെ വട്ടോളിപ്പടിയിലുള്ള വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ ജിഷയുടെ വീടിന് സമീപത്തെ പറമ്പില്‍ നിന്നും ആയുധം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നുച്ചക്ക് 12 മണിയോടെയാണ് അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിയുന്നതിനായി ജിഷയുടെ അമ്മയെയും സഹോദരി ദീപയേയും ആലുവ പൊലീസ് ക്ലബിലെത്തിച്ചത്. ജിഷയുടെ അമ്മ അമീറുള്‍ ഇസ്ലാമിനെ അറിയില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ജിഷയുടെ അമ്മ രാജേശ്വരിയും കൂട്ടാളിയും ചേര്‍ന്ന് തന്നെ കുളക്കടവില്‍ വെച്ച് ആക്രമിച്ചിട്ടുണ്ടെന്നാണ് അമീറുള്‍ ഇസ്ലാം മൊഴിനല്‍കിയിട്ടുണ്ടെന്നാണ് ദ്വിഭാഷി ലിപ്റ്റണ്‍ പിന്നീട് പറഞ്ഞത്.

ഇതിനിടെ ഇന്ന് പുലര്‍ച്ചെ പ്രതിയെ ജിഷയുടെ വീട്ടിലടക്കം എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 6.20-ഓടു കൂടി ജിഷയുടെ വീട്ടിലെത്തിച്ച പൊലീസ്, പ്രതിയില്‍ നിന്ന് 20 മിനുട്ടോളം തെളിവെടുത്തു. കൊലപ്പെടുത്തിയ രീതിയും കൊലക്കുപയോഗിച്ച ആയുധത്തെക്കുറിച്ചും അമീറുള്‍ ഇസ്ലാം പൊലീസിന് മൊഴിനല്‍കി. തുടര്‍ന്ന് മദ്യം വാങ്ങിയ ബീവറേജസ് ഔട്ടലെറ്റിലും ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലിലും ചെരുപ്പ് വാങ്ങിച്ച കടയിലും ഇയാള്‍ താമസിച്ച ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ 7.30-ഓടെ തെളിവെടുപ്പ് അവസാനിച്ചു. അതേസമയം ജിഷയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി പൊലീസ് ജിഷയുടെ വീടിനു സമീപത്തെ പറമ്പില്‍ നിന്ന് കണ്ടെത്തി.

Top