പേലീസിലെ ക്രിമിനലുകൾ 387 പേർ…!! സ്ത്രീ പീഡനം നടത്തിയവരും കുട്ടികളെ പീഡിപ്പിച്ചവരും സർവ്വീസിൽ

കേരളാ പോലീസിനെക്കുറിച്ചുള്ള പരാതികൾക്ക് പിണറായി സർക്കാരിന് കീഴിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ പോലീസിനെ കയറൂരി വിട്ടിരിക്കുന്നതായാണ് സാമൂഹ്യ നിരീക്ഷകർ പറയുന്നത്. വർദ്ധിച്ച് വരുന്ന പോലീസ് അതിക്രമങ്ങളും കസ്റ്റഡി മരണങ്ങളും അടിസ്ഥാനമാക്കി പോലീസിലെ ക്രമിനലുകളുടെ സ്ഥിതിവിവരം പരിശോധിക്കുമ്പോൾ  പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്

സംസ്ഥാനത്ത് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത് 59 പോലീസുകാരെന്നു റിപ്പോര്‍ട്ട്. ഡി.ജി.പി നിയോഗിച്ച കമ്മിറ്റിയുടേതാണു കണ്ടെത്തല്‍. ഗുരുതരമായ പല കേസുകളിലും പോലീസുകാരുടെ പങ്ക് പുറത്തായ സാഹചര്യത്തിലാണ് ഇത്തരമൊരു അന്വേഷണത്തിന് അധികൃതര്‍ മുതിര്‍ന്നത്. ഡിെവെ.എസ്.പി. മുതലുള്ളവര്‍ ഉള്‍പ്പെട്ട പട്ടികയില്‍ സ്ത്രീകളെ ഉപദ്രവിച്ചവരും പോക്‌സോ കേസ് പ്രതികളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം റൂറലിലാണ് ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത പോലീസുകാര്‍ ഏറ്റവും കൂടുതലുള്ളത്, 13 പേര്‍. തിരുവനന്തപുരം (എട്ട്), കോട്ടയം (മൂന്ന്) ജില്ലകളാണു രണ്ടും മൂന്നും സ്ഥാനത്ത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടും സര്‍വീസില്‍ തുടരുന്നവര്‍ക്കെതിരേ കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 86 അനുസരിച്ച് നടപടി സ്വീകരിക്കണമെന്നു 2018 ഏപ്രില്‍ 12 നു മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനിടെയാണു പട്ടിക പുറത്തു വരുന്നത്. 59 കേസുകളിലും അന്വേഷണമോ വിചാരണയോ നടക്കുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കാനാകില്ലെന്നാണു ബന്ധപ്പെട്ടവരുടെ വാദം.

2017 ലെ കണക്കനുസരിച്ച് വിവിധ തസ്തികകളിലുള്ള 387 പോലീസുകാരായിരുന്നു ക്രിമിനല്‍ നടപടികള്‍ നേരിട്ടിരുന്നത്. ഇത്തരം കേസുകളെക്കുറിച്ച് വിശദമായി പഠിക്കാന്‍ 2018 ഏപ്രില്‍ 24 നാണ് ക്രൈംബ്രാഞ്ച് ഡി.ജി.പിയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചത്. ഇന്റലിജന്‍സ് ഐ.ജി, സായുധ പോലീസ് ഡി.ഐ.ജി, സെക്യൂരിറ്റി എസ്.പി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ശിക്ഷ ലഭിച്ചശേഷവും ചില ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നത് അമ്പരപ്പിക്കുന്നതാണെന്നും ഡി.ജി.പി. ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഡിെവെ.എസ്.പി-1, സി.ഐ-1, എസ്.ഐ-5, എ.എസ്.ഐ-7, സീനിയര്‍ സി.പി.ഒ-8, സി.പി.ഒ-30, ഡ്രൈവര്‍- 4, ജൂനിയര്‍ സൂപ്രണ്ട്- 1, പാര്‍െടെം സ്വീപ്പര്‍ – 2 എന്നിങ്ങെന പോകുന്നു ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കണക്ക്.

പട്ടികയില്‍ ഉള്‍പ്പെട്ട ഡിെവെ.എസ്.പി. കൊല്ലം സി.ബി.സി.ഐഡിയിലും സി.ഐ. എറണാകുളം റൂറലിലുമാണ് സേവനമനുഷ്ടിക്കുന്നത്. എസ്.ഐമാരില്‍ രണ്ടുപേര്‍ ആലപ്പുഴയിലും എറണാകുളം റൂറല്‍, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും പ്രവര്‍ത്തിക്കുന്നു. എ.എസ്.ഐമാരില്‍ മൂന്നുപേരുടെ തട്ടകം കോട്ടയമാണ്. മറ്റു രണ്ടുപേര്‍ എറണാകുളം റൂറലിലും ഇടുക്കിയിലും കൊച്ചി സിറ്റിയിലും ഓരോരുത്തര്‍ വീതവും സേവനം ചെയ്യുന്നു. സീനിയല്‍ സി.പി.ഒമാരില്‍ ഓരോ ആളുകള്‍ വീതം തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, കാസര്‍ഗോഡ്, കെ.എ.പി 1, കെ.എ.പി 3, എസ്.എ.പി, പോലീസ് അക്കാഡമി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

തിരുവനന്തപുരം സിറ്റി (6), എറണാകുളം റൂറല്‍ (7), കെ.എ.പി ഒന്ന് (3), തിരുവനന്തപുരം റൂറല്‍ (2), കൊച്ചി സിറ്റി (2) എന്നിങ്ങനാണു പട്ടികയില്‍ ഉള്‍പ്പെട്ട സി.പി.ഒമാരുടെ എണ്ണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ്, കെ.എ.പി 3, കെ.എ.പി 5, മലബാര്‍ സ്‌പെഷല്‍ പോലീസ്, റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്, ടെലികമ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളിലെ ഓരോ സി.പി.ഒമാരും പട്ടികയിലുണ്ട്. എറണാകുളം റൂറല്‍, വയനാട്, തിരുവനന്തപുരം സിറ്റി, കാസര്‍ഗോഡ് എന്നിവിടങ്ങളാണ് പട്ടികയിലെ ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന മണ്ഡലം. മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരാണ് ജൂനിയര്‍ സൂപ്രണ്ടും 2 പാര്‍െടെം സ്വീപ്പര്‍മാരും.

 

Top