വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെ സെന്‍കുമാറിനെ മാറ്റുന്നു; അഴിച്ചുപണിയില്‍ സെന്‍കുമാറിന് അതൃപ്തി

t-p-senkumar

തിരുവനന്തപുരം: വിരമിക്കാന്‍ ഇനിയും ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് ഡിജിപി സ്ഥാനത്തുനിന്ന് ടിപി സെന്‍കുമാറിനെ മാറ്റുന്നത്. പോലീസ് തലപ്പത്തെ പുതിയ അഴിച്ചു പണിയില്‍ പലര്‍ക്കും അതൃപ്തിയുള്ളതായാണ് വിവരം. ഇതിനെക്കുറിച്ച് സെന്‍കുമാറും ഒന്നും പ്രതികരിച്ചിട്ടില്ല. സ്ഥാനമാറ്റത്തില്‍ പുതിയ ഉത്തരവ് കിട്ടിയശേഷം പ്രതികരിക്കാമെന്ന് ടിപി സെന്‍കുമാര്‍ പറഞ്ഞു.

പൊലീസിന്റെ ഹൗസിങ്ങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേധാവി ആയിട്ടാണ് സെന്‍കുമാറിനെ പുതുതായി നിയമിച്ചിട്ടുളളത്. സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും നീക്കി പകരം ഫയര്‍ ഫോഴ്സ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കുകയായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയെ മാറ്റി ജേക്കബ് തോമസാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു.തീരുമാനങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.

Top