വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റി;സെൻകുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു. വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. വ്യാജ രേഖ ചമച്ചു എന്നതുൾപ്പെടെ നാല് കേസുകളാണ് സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്. എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പൊലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.

ടി.പി.സെൻകുമാർ എട്ടു മാസത്തെ അവധിക്കാലയളവിൽ മുഴുവൻ വേതനവും ലഭിക്കുന്നതിനു വേണ്ടി വ്യാജ രേഖകൾ ചമച്ചതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു. കോർപറേഷനിലെ മുൻ കൗൺസിലർ എ.ജെ.സുക്കാർനോ നൽകിയ പരാതിയിലാണു നടപടി. മതസ്പർധ വളർത്തുന്ന പരാമർശത്തിൽ സെൻകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടർന്നു 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയതു സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അർധവേതന അവധി പരിവർത്തിത അവധിയായി (കമ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സർക്കാരിനു കത്തു നൽകി.ഗവ.ആയുർവേദ കോളജിലെ ഡോ.വി.കെ.അജിത് കുമാർ നൽകിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. തുടർന്നു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്പി: ഇ.എസ്.ബിജിമോൻ പ്രാഥമിക അന്വേഷണം നടത്തി.

Top