പിണറായി സർക്കാരിന് വീണ്ടും കനത്ത പ്രഹരം വരുന്നു !.. സെൻകുമാർ കേസ് പോലെ ആകുമോ ജേക്കബ് തോമസ് കേസും?

ന്യുഡൽഹി :സുപ്രീം കോടതിയിൽ നിന്നും മുഖ്യമന്ത്രി പിണറായി സർക്കാരിന് കിട്ടിയ കനത്ത പ്രഹരം ആയിരുന്നു സെൻകുമാർ കേസ് .സമാനമായ പ്രഹരം വീണ്ടും വരാനുള്ള സാധ്യതയാണിപ്പോൾ ജേക്കബ് തോമസ് കേസിലും .സെൻകുമാർ കേസിൽ സർക്കാരിനു സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം കിട്ടിയിരുന്നു .ലഭിച്ച സെൻകുമാറിനെ പൊലീസ് മേധാവിയായി എത്രയും വേഗം നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാൽ, ഓരോ ന്യായീകരണങ്ങൾ പറഞ്ഞ് ഉത്തരവ് നടപ്പിലാക്കുന്നതു സർക്കാർ വൈകിപ്പിച്ചതോടെ കോടതിയലക്ഷ്യ നടപടികളിലേക്കു സുപ്രീംകോടതി നീങ്ങി.കോടതി ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്ന നിയമസെക്രട്ടറിയുടെ നിർദേശം തള്ളിയ സർക്കാർ രണ്ടു വാക്കുകളുടെ പേരിലാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. സെൻകുമാറിനെ പൊലീസ് മേധാവിയായി 2015 മേയ് 22 നാണ് യുഡിഎഫ് സർക്കാർ നിയമിച്ചത്. ഉത്തരവിൽ സെൻകുമാറിന്റെ തസ്തികയെക്കുറിച്ചു പറയുന്നത് ഹെഡ് ഓഫ് പൊലീസ് ഫോഴ്സ് എന്നാണ്. സ്റ്റേറ്റ് പൊലീസ് ചീഫ് എന്നല്ല. ഈ വ്യത്യാസമാണ് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയതും കോടതി തള്ളിയതും.
സമാന വിഷയം ജേക്കബ് തോമാസിന്റെ സസ്പെൻഷനിലും ഉയരാം .ഇതേ സംശയം ഉന്നയിച്ചുകൊണ്ട് ജേര്ണലിസ്റ്റായ ബി ബാലഗോപാല്‍ രംഗത്ത് .അദ്ദേഹം ഉന്നയിക്കുന്ന സംശയങ്ങളിലേക്ക് …

സുപ്രിം കോടതി ബീറ്റ് കവർ ചെയ്യുന്ന എന്നെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് 2017 ൽ ലഭിച്ച ഏറ്റവും പ്രമാദമായ കേസ്സുകളിൽ ഒന്ന് സെൻകുമാർ കേസ് ആയിരുന്നു. സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ രണ്ട് ഷീറ്റ് ഉത്തരവിലെ ഓരോ വരികളും ദുഷ്യന്ത് ദാവെ സുപ്രിം കോടതിയിലിട്ട് അലക്കിയതിന് ഞാനും സാക്ഷി ആണ്. ഒരു സ്ഥലംമാറ്റ ഉത്തരവിലെ ഓരോ വരിയും നിയമത്തിന്റെ ഒരായിരം കടമ്പകൾ കടക്കാൻ പ്രാപ്തി ഉണ്ടായിരിക്കണം എന്ന് വ്യക്തിപരമായി എന്നെ പഠിപ്പിച്ച ഒരു കേസ് കൂടി ആയിരുന്നു അത്. ഇന്ന് രാവിലെ മുതൽ ലാവലിൻ കേസിന്റെ പിന്നാലെ ആയിരുന്നു. വൈകിട്ട് ആണ് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്ത് കൊണ്ട് ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് കണ്ടത്.

ഞാൻ ഒരു അഭിഭാഷകനോ സർവീസ് നിയമങ്ങളിൽ പണ്ഡിതനോ അല്ല. പക്ഷേ ഈ സസ്‌പെൻഷൻ ഓർഡർ വായിച്ചപ്പോൾ ജേക്കബ് തോമസിന് സെൻകുമാറിനെ പോലെ ഒരു നല്ല കേസിന് സ്കോപ്പ് ഉണ്ടെന്ന് തോനുന്നു. എനിക്ക് തോന്നിയ കാര്യങ്ങൾ ഇവിടെ കുറിയ്ക്കാം. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഓർഡറിൽ പറയുന്നത്
Rule 3 (1A) of the All India Services (Discipline & Appeal) Rules 1969 പ്രകാരം ആണ് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത് എന്നാണ്. Rule 3 (1A) states that “If the government of a state or the central government as the case may be is of the opinion that a member of the service has engaged himself in activities prejudicial to the interest of the security of the state, that government may – (a) If the member of the service is serving under that government pass an order placing him under suspension”.

എന്റെ സംശയങ്ങൾ ഇവയാണ്, 1. സസ്‌പെൻഷൻ ഓർഡറിൽ തന്നെ സംസ്ഥാനത്തെ ഏറ്റവും സീനിയർ ആയ ഡി ജി പി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ് ജേക്കബ് തോമസ് എന്ന് പറഞ്ഞിട്ടുണ്ട്. All India Services (Discipline & Appeal) Rules 1969 ( 2009 ൽ ഭേദഗതി ചെയ്തത്) പ്രകാരം ചീഫ് സെക്രട്ടറി, ഡി ജി പി, പ്രിസിപ്പൽ ചീഫ് ഫോറെസ്റ് കൺസേർവേറ്റർ എന്നിവരെ സസ്‌പെൻഡ് ചെയ്യണം എങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണം. സംസ്ഥാന സർക്കാർ ഇത്തരം ഒരു അനുമതി ലഭിച്ച ശേഷം ആണോ സസ്‌പെൻഷൻ ഉത്തരവ് ഇറക്കിയത് ?PINARAYI -JACOB THOMAS -SENKUMAR

2. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തികളിൽ ജേക്കബ് തോമസ് ഏർപെട്ടു എന്നാണ് ചാർജ്. സാധാരണ ഒരു കുറ്റം അല്ല ഇത്. ഇതിന് സർക്കാരിന് മുന്നിൽ ഉള്ള മെറ്റീരിയൽ എവിഡൻസ് എന്താണ്? കേവലം പത്ര വാർത്തയുടെയും, ടി വി ക്ലിപ്പിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടു എന്ന് നിഗമനത്തിൽ എത്താൻ സർക്കാരിന് സാധിക്കുമോ? സെൻകുമാർ കേസിൽ സുപ്രിം കോടതി ചോദിച്ച ഒരു ചോദ്യം പ്രസക്തമാണ്. അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോയ്ക്ക് താത്പര്യം ഇല്ല എന്ന് കരുതി പൊതു ജനത്തിന് സെൻകുമാറിനെ താത്പര്യം ഇല്ല എന്ന് എങ്ങനെ കരുതാൻ ആകും?</p>

3. ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് ചീഫ് സെക്രട്ടറി കെ എം എബ്രഹാം ആണ്. കെ എം എബ്രഹാമിന് എതിരെ അന്വേഷണം നടത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ ആണ് ജേക്കബ് തോമസ്. ഇരുവരും തമ്മിൽ ഉള്ള ശത്രുത പരസ്യമായ രഹസ്യവും. കെ എം എബ്രഹാമിന്റെ ഉദ്ദേശശുദ്ധി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.

4. ഇനിയാണ് ഏറ്റവും രസകരം ആയ കാര്യം. ജേക്കബ് തോമസ് കേസുമായി ആദ്യം പോകേണ്ടത് കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിൽ ആണ്. അവിടെ ഉള്ള ഒരു അംഗം ആകട്ടെ ജേക്കബ് തോമസ് അന്വേഷിച്ച പാറ്റൂർ കേസിൽ ഉൾപ്പെട്ട വ്യക്തിയും. വളരെ വേഗം ഈ കേസ് ഇങ്ങ് സുപ്രിം കോടതിയിൽ എത്തും എന്ന് പ്രതീക്ഷിച്ച് കൊണ്ട് നിറുത്തുന്നു. കഥാപാത്രങ്ങൾ മാത്രമേ മാറുന്നുള്ളു. 2017 ൽ സെൻകുമാറും നളിനി നെറ്റോയും തമ്മിൽ ഉള്ള അടി ആയിരുന്നു എങ്കിൽ 2018 ൽ ജേക്കബ് തോമസും കെ എം എബ്രഹാമും തമ്മിൽ ഉള്ള അടി ആണ് ഇങ്ങ് എത്താൻ പോകുന്നത് എന്ന് മാത്രം.

2016 മേയ് 30 നാണ് ടി.പി. സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്. തന്നെ മാറ്റിയതിനെതിരെ സെൻകുമാർ ജൂൺ രണ്ടിനു സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകി. ജൂലൈ 21നു ഹർജി തള്ളി. സെൻകുമാറിനെ മാറ്റിയതു ശരിവച്ച സിഎടി ഉത്തരവിൽ ഇടപെടില്ലെന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 25 നു സെൻകുമാറിനെ ഐഎംജി ഡയറക്ടറായി സർക്കാർ നിയമിച്ചു. തന്നെ നീക്കിയ തീരുമാനം ശരിവച്ച ഹൈക്കോടതി നടപടിക്കെതിരെ സെൻകുമാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ നടപടി ഏപ്രിൽ 24നു സുപ്രീംകോടതി റദ്ദാക്കി. ഇതിനെതിരെയാണ്, വിവിധ നിയമോപദേശങ്ങൾ തള്ളി സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതും വിമർശനം ഏറ്റുവാങ്ങിയതും.

Top