പിണറായിയുടെ അധികാര ശുഭത്വം..! ഇബ്രാഹിം കുഞ്ഞ് വെല്ലുവിളിക്കുന്നു

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കുരുക്കിലായ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ കടുത്ത പ്രയോഗങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഇന്നൊരാളുടെ കഥ പുറത്ത് വന്നിട്ടുണ്ട്,​ അയാൾ അനുഭവിക്കാൻ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു മുഖ്യമന്ത്രിയ്ക്ക് ഒട്ടും തന്നെ യോജിക്കാത്ത പ്രയോഗമാണ് പിണറായി വിജയൻ നടത്തിയിരിക്കുന്നത്. അധികാര പ്രമത്തതയുടെ ഫലമാണ് ഇത്തരം പര പ്രയോഗങ്ങൾ മുഖ്യമന്ത്രിയി നിന്നും ഉണ്ടാകുന്നതെന്നാണ് വിമർശകർ കുറ്റപ്പെടുത്തുന്നത്. പാലം നിർമ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായിരിക്കുന്നത്‌. പാലം പണിയുടെ കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തന്നെയാണെന്നാണ് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടി.ഒ സൂരജ് ഒപ്പിട്ട ഫയലുകൾ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലൻസ് സംഘത്തിന് ബോദ്ധ്യപ്പെട്ടു. ഇതിന് പുറമെ നിർണായകമായ ചില വിവരങ്ങളും വിജിലൻസിന് ലഭിച്ചതായാണ് വിവരം. അറസ്റ്റ് കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. വി.കെ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ ഒരുതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോർട്ട്.

Top