പാലാരിവട്ടം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍!! രക്ഷപ്പെടാനുള്ള ശ്രമം പരാജയം.

പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിയ വിജിലന്‍സ് മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മന്ത്രി കേസില്‍ അഞ്ചാം പ്രതിയാണ്. ഇന്ന് രാവിലെ് വിജിലന്‍സ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു. വീട്ടില്‍വച്ച് ചോദ്യം ചെയ്ത ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാനുമായിരുന്നു വിജിലന്‍സിന്റെ പദ്ധതി.

എന്നാല്‍ അദ്ദേഹം വീട്ടില്‍ ഇല്ലെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെയാണ് തങ്ങളുടെ നീക്കം പാളിയെന്ന് വിജിലന്‍സിന് വ്യക്തമായത്. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനായി വന്‍ പൊലീസ് സന്നാഹത്തോടെയാണ് വിജിലന്‍സ് സംഘം മുന്‍മന്ത്രിയുടെ വീട്ടിലെത്തിയത്. എന്നാല്‍ ഇന്നലെ ഉച്ചവരെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇതിനിടയില്‍ ആശുപത്രിയില്‍ അഡ്മിറ്റായ വിവരം മാത്രം വിജിലന്‍സ് അറിഞ്ഞിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരത്തോടെയാണ് ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. കളമശേരിയിലെ വീട്ടില്‍ നിന്നും ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയ വിജിലന്‍സ് സംഘം ജൂനിയര്‍ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച വിശദവിവരങ്ങള്‍ വിജിലന്‍സ് സംഘം ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞു.

Top