മോഷണക്കേസില്‍ പ്രതിയായ കാമുകനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് കാമുകി പോലീസിനോട്

ഫ്ളോറിഡ: വീട് കുത്തി തുറന്ന് മോഷണം നടത്തി എന്ന കുറ്റത്തിന് യുവാവിനെ അറസ്റ് ചെയ്യാനെത്തിയ പോലീസ് പ്രതിസന്ധിയിലായി. തന്‍െറ കാമുകനെ അറസ്റ് ചെയ്യുന്നതിന് മുമ്പ് ഒരു പ്രാവശ്യം കൂടി അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് കാമുകി പറഞ്ഞതാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്.റയാന്‍ പട്രിക്ക് ബൗടിസ്റ(34)യും ഇയാളുടെ കാമുകിയായ ലിയാന്‍ ഹന്നിനെയും(30) ആറ് മണിക്കൂറുനീണ്ട നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് പോലീസിന് അറസ്റ് ചെയ്യാനായത്. ഫ്ളോറിഡയിലെ മൊബൈല്‍ ഹോമായ ജാക്സണ്‍ വില്ളയിലാണ് സംഭവം.
വീട് കുത്തി തുറന്നു എന്ന കുറ്റത്തിന് ബൗടിസ്റയെ അറസ്റ് ചെയ്യാനായാണ് പോലീസ് എത്തിയത്. എന്നാല്‍ വീടിന്‍െറ വാതില്‍ തുറക്കാന്‍ ഇവര്‍ തയ്യാറായില്ള. ബൗടിസ്റയുടെയും കാമുകിയുടെയും പക്കല്‍ ആയുധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ള. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ലിയാന്‍ പുറത്തിറങ്ങി പോലീസിനെ കാര്യം അറിയിച്ചു. മറ്റൊന്നുമല്ള, തന്‍െറ കാമുകനെ അറസ്റ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹവുമായി തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു ലിയാന്‍ പറഞ്ഞത്.
ഇതും പറഞ്ഞ് ലിയാന്‍ അകത്തേയ്ക്ക് പോയി. പിന്നീട് ഇരുഒവരോടും പുറത്തിറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ള. തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റായ എസ്.ഡബ്ള്യു.എ.ടിയെ വിവരമറിയുക്കുകയും. ഇവര്‍ എത്തി ബീടിസ്റയെയും ലിയാനെയും പിടികൂടുകയായിരുന്നു.

Top