രണ്ട് ലേഡി തെറാപിസ്റ്റുകളോടൊപ്പം മസാജ്, സെക്‌സ്, സ്റ്റീം ബാത്ത്; ബംഗലുരുവില്‍ കൊഴുക്കുന്ന മസാജ് സെക്‌സ് മാഫിയ

ബംഗലുരു നഗരം മാംസ കച്ചവടത്തിന്റെ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ്. യോഗയുടേയും ആയുര്‍വേദത്തിന്റെയും പേരില്‍ മസാജ് പാര്‍ലറുകളുടെ മറവിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. സുന്ദരികളെ എത്തിച്ച് കസ്റ്റമേഴ്‌സിന്റെ ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ചരക്കുകളാക്കി മാറ്റുകയാണ് ഇവിടെ. ഇതിനായി വ്യാപകമായ പരസ്യവും ഓണ്‍ലൈനിലൂടെ നില്‍കിയാണ് ഇരപിടി തുടരുന്നു.

മലയാളി വ്യവസായികളും രാഷ്ട്രീയ ബിനാമികളും ഉള്‍പ്പെടുയുള്ളവരാണ് ബംഗലൂരുവില്‍ മസാജ്പാര്‍ലറുകളും നൈറ്റ് ക്ലബുകളും പുതുതായി തുടങ്ങിയിരിക്കുന്നത്. ബാര്‍നിരോധനത്തോടെ കേരളത്തില്‍ നഷ്ടംപറ്റിയ ഒരു വ്യവസായിയും ഒരു ജൂവലറി ഗ്രൂപ്പ് ഉടമയും ഇപ്പോള്‍ കര്‍ണാടകയിലാണ് ചുവടുറിപ്പിച്ചിരുക്കുന്നത്. കൂട്ടിന് കേരളത്തില്‍നിന്നുള്ള ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബിനാമിയുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗിക വ്യാപാരത്തിന് പ്രശസ്തങ്ങളാണ് കര്‍ണ്ണാടകയിലെ പല സ്ഥലങ്ങളും. ഗുണ്ടുല്‍പേട്ട, നഞ്ചന്‍കോട്, മൈസൂര്‍, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ രഹസ്യമായി ഹോട്ടലുകളുടെയും മസാജ് പാര്‍ലറുകളുടെയെല്ലാം മറവില്‍ ലൈംഗിക വ്യാപാരം നടന്നുവരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രത്യേക ബ്രോഷറുകളും വെബ് സൈറ്റുകളുമൊക്കെ ഉണ്ടാക്കി വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പല കേന്ദ്രങ്ങളും ഇവിടെ വ്യാപാരം കൊഴുപ്പിക്കുന്നത്. മലയാളി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ലഭ്യമാകും എന്ന് കാണിച്ചുകൊണ്ടുള്ള പരസ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

യോഗ, ആയുര്‍വേദം സെക്‌സ് തെറാപ്പി എന്നിവയുടെ മറവിലാണ് ഇവയെല്ലാം നടത്തുന്നത്. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എറൗസ് സ്പാ എന്ന സ്ഥാപനമാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കി ഇടപാടുകാരെ ആകര്‍ഷിക്കുന്നതില്‍ മുന്നില്‍. ഇടപാടുകാര്‍ക്ക് ബന്ധപ്പെടാനായി പ്രത്യേക മൊബൈല്‍ നമ്പറും ഇവര്‍ നല്‍കുന്നുണ്ട്. വരുന്നതിന് മുമ്പ് ഈ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ നമ്പറുകള്‍ ഇടയ്ക്കിടെ മാറ്റുകയും ചെയ്യും.

ഏത് പഞ്ചനക്ഷത്ര സ്ഥാപനത്തെയും വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഏത് സമയത്തും വേണമെങ്കില്‍ വരാം. നോര്‍മല്‍ ബോഡി മസാജ്, ബോഡി ടു ബോഡി മസാജ്, ഫുള്‍ സര്‍വ്വീസ് ബോഡി മസാജ് വിത്ത് സെക്സ്, സാന്‍ഡ്വിച്ച് ബോഡി മസാജ് വിത്ത് ടു ഗേള്‍സ് തുടങ്ങി നിരവധി മസാജുകളും ഇവിടെ ലഭിക്കും എന്നാണ് പരസ്യം

ലേഡി തെറാപ്പിച്ച് രഹസ്യമായ റൂമില്‍ വെച്ച് നടത്തുന്ന നോര്‍മല്‍ ബോഡി മസാജില്‍ സ്റ്റീം ബാത്തും ഉണ്ട്. രണ്ടായിരം രൂപയാണ് ഒരു മണിക്കൂര്‍ നീളുന്ന മസാജിന്റെ റേറ്റ്. ലൈംഗിക പൂര്‍വ്വ കേളികള്‍ ഉള്‍പ്പെടുന്ന ബോഡി ടു ബോഡി മസാജിന് മണിക്കൂറിന് 2500 രൂപയാണ് നിരക്ക്. ഫുള്‍ സര്‍വ്വീസ് ബോഡി മസാജ് വിത്ത് സെക്സിന് മുവ്വായിരം രൂപയാണ് നിരക്ക്. മസാജിനൊടുവില്‍ ലൈംഗിക ബന്ധം ഉള്‍പ്പെടെ ഇതില്‍ ഓഫര്‍ ചെയ്യുന്നു. ബാംങ്കോക്ക് രീതിയിലുള്ള മസാജാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സ്ഥാപനം വ്യക്തമാക്കുന്നു.

ഒരു പെണ്‍കുട്ടി മാത്രമല്ല രണ്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് നടത്തുന്ന സാന്‍ഡ്വിച്ച് ബോഡി മസാജുമുണ്ട്. അയ്യായിരം രൂപയാണ് ഇതിന് നിരക്ക്. പൊലീസിനെയോ മറ്റോ പേടിക്കേണ്ട. തീര്‍ത്തും സുരക്ഷിതമാണ് കാര്യങ്ങള്‍. സ്വകാര്യതയും സംരക്ഷിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞു. കൃത്യമായ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളാണ് മസാജുകള്‍ നടത്തുന്നത്. ലൈംഗിക സുഖം മാത്രമല്ല ബാക്ക് പെയ്ന്‍, ജോയിന്റ് പെയിന്‍, സ്ട്രെസ് എന്നിവയ്ക്കെല്ലാം പരിഹാരമാകുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. ബംഗ്ലൂരുവില്‍ തന്നെ നിരവധി ഇടങ്ങളില്‍ എറൗസ് സ്പായുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് തെരഞ്ഞെടുക്കാമെന്നും അറിയിക്കുന്നു.

ഇത് കൂടാതെ സ്വീഡിഷ്, അരോമ, തായ്, ആയുര്‍വേദിക്, ഡീപ് ടിഷ്യു, ഫൂട്ട് മസാജുകളും സ്ഥാപനം ഓഫര്‍ ചെയ്യുന്നു. തട്ടിപ്പുകാരായെ ഏജന്റുമാരുടെ സഹായമില്ലാതെ നേരിട്ട് ബന്ധപ്പെടാമെന്നും തങ്ങള്‍ക്ക് ഏജന്റുമാരില്ലന്നും കമ്പനി അറിയിക്കുന്നു. 20 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ മാത്രമാണ് ഇവിടെയുള്ളത്. മറ്റ് സ്ഥാപനങ്ങളിലേതിനെക്കാള്‍ കുറഞ്ഞ നിരക്കാണ് ഇവിടെ.

ഓണ്‍ലൈന്‍ വഴിയും മസാജ് കേന്ദ്രങ്ങളുടെ മറവിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതില്‍ പലതും നക്ഷത്ര നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബിസിനസ്സ് ആവശ്യത്തിനും മറ്റുമായി യുവതികളെ എസ്‌കോര്‍ട്ട് നല്‍കുമെന്ന് കാണിച്ച് ബംഗളൂരുവില്‍ നിന്ന് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വര്‍ധിച്ചിരുന്നു. ഈ പരസ്യങ്ങളില്‍ നല്‍കിയിരിക്കുന്ന നമ്പറിലോ ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ടാല്‍ മോഡലുകളും നടിമാരും ഉള്‍പ്പെടെയുള്ളവരെ ആവശ്യക്കാര്‍ക്ക് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ കവര്‍ച്ച ഉള്‍പ്പെടെ നടക്കുന്നതായും പരാതിയുണ്ട്. ലഹരിവില്‍പ്പനയും വ്യാപകമാണെന്ന് അറിഞ്ഞിട്ടും അധികൃതര്‍ അനങ്ങുന്നില്ല.

Top