പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 12 പ്രതികള്‍; മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 41 പേജുകള്‍ അടങ്ങുന്ന കുറ്റപത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ധനസമ്പാധനം മുന്‍നിര്‍ത്തി ലൈംഗികവൃത്തി നടത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കാളികളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് ഡ്രൈവര്‍മാരായ രണ്ടു പേരാണ് കേസില്‍ 11ഉം 12ഉം പ്രതികള്‍. ഇവര്‍ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മുഖ്യ പ്രതി ബിന്ദു ഉള്‍പ്പടെ 12 പേരാണ് കേസിലുള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ ആറിന് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡില്‍ 6 സ്ത്രീകളും 3 പുരുഷന്മാരും ഉള്‍പ്പെടെ 9 പേര്‍ പിടിയിലായിരുന്നു. ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top