പുരുഷ ബീജം വഴിയും സിക വൈറസ് പടരാം; രോഗബാധ സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്

-zika_virus_in_blood_illustration-spl

പുരുഷ ബീജം വഴിയും സിക വൈറസ് പടരാമെന്ന് കണ്ടെത്തല്‍. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം സിക പടര്‍ന്ന 20 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

ഫ്രഞ്ച് യുവതിയില്‍ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ഒരു കൂട്ടം ഫ്രഞ്ച് ഗവേഷകര്‍ സിക പടരുന്നതിന്റെ പുതിയ കാരണം കണ്ടെത്തിയത്. പാരീസ് സ്വദേശിയായ 24കാരിക്ക് സിക വൈറസ് ബാധിച്ചതിനെ തുടര്‍ന്ന നടത്തിയ വൈദ്യ പരിശോധനയിലും ഗവേഷണത്തിലുമാണ് വൈറസ് പടരുന്നതിന്റെ ഒരു വഴി കൂടി കണ്ടെത്തിയത്. യുവതിക്ക് കടുത്ത പനി, ഛര്‍ദ്ദി, പേശി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിക വൈറസ് ബാധിത പ്രദേശങ്ങളില്‍ ഒന്നും യുവതി യാത്ര ചെയ്തിരുന്നില്ല. എന്നാല്‍ വൈറസ് എങ്ങനെ ബാധിച്ചു എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ ആശങ്കയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് നടത്തിയ പരിശോധകള്‍ക്ക് ഒടുവിലാണ് യുവതി സത്യം വെളിപ്പെടുത്തിയത്. അടുത്തിടെ ബ്രസീലിലേക്ക് യാത്ര നടത്തിയ 46കാരനൊപ്പം യുവതി നിരന്തര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കോണ്‍ഡം ഉപയോഗിക്കാതെ നടത്തിയ ഓറല്‍ സെക്സിലും ഏര്‍പ്പെട്ടു. ഇതുവഴി വൈറസ് യുവതിയുടെ ശരീരത്തിലെത്തി. തുടര്‍ന്നാണ് ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്. പുരുഷ ബീജം വഴിയാണ് സിക വൈറസ് യുവതിയുടെ ശരീരത്തില്‍ എത്തിയത് എന്ന് ഗവേഷകര്‍ക്ക് സ്ഥിരീകരിക്കാനായില്ല.

ശരീരത്തില്‍ നിന്ന് വരുന്ന മറ്റ് സ്രവങ്ങള്‍ വഴിയാവാം സിക വൈറസ് പടര്‍ന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. ദീര്‍ഘ ചുംബനം വഴി സലൈവയിലൂടെയും ലൈംഗിക ബന്ധം, ഓറല്‍ സെക്സ് എന്നിവയിലൂടെയും സിക പടരാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം സിക പടര്‍ന്ന 20 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 2008ലും സമാനമായ നിഗമനത്തില്‍ വൈദ്യലോകം എത്തിച്ചേര്‍ന്നു. സെനഗലിലേക്ക് യാത്ര ചെയ്ത യുവാവ് ഭാര്യയുമായി ശാരീരിക ബന്ധം പുലര്‍ത്തി. ഇതുവഴിയും സിക പടര്‍ന്നതായി കണ്ടെത്തി. ശാരീരിക ബന്ധം വഴിയും സിക പടരും എന്ന നിഗമനം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന പുതിയ വിവരവും.

സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള ബന്ധത്തിനിടെ സിക വൈറസ് പടര്‍ന്നതായി ജനുവരിയില്‍ ടെക്സാസില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ബീജം വഴി പടരുന്ന സിക വൈറസ് 24 മുതല്‍ 62 ദിവസത്തിന് ശേഷവും രോഗബാധ സൃഷ്ടിക്കാം.

Top