സാഡിസ്റ്റ് സെക്‌സിനിടെ കഴുത്തില്‍ കത്തി കയറി യുവതി കൊല്ലപ്പെട്ടു

ലണ്ടന്‍: സാഡിസ്റ്റ് സെക്‌സിനിടെ യുവതിക്ക് ദാരുണാന്ത്യം. കഴുത്തില്‍ വെച്ചിരുന്ന കത്തി അമര്‍ന്നപ്പോഴുണ്ടായ മുറിവിലൂടെ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. 21കാരിയായ ലൗറ ഹുട്‌സണ്‍ എന്ന യുവതിയാണ് മരിച്ചത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ മുറിവിന്റെ വേദന ലൗറ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. ലണ്ടനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഫെബ്രുവരി 27നാണ് ദാരുണ സംഭവം ഉണ്ടായത്. കണ്ടുമുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ലൗറ ജേസണ്‍ ജാസ്‌കല്‍ എന്ന 24 കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പബ്ബില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ഇരുവരും മയക്ക്മരുന്ന് ഉപയോഗിച്ചിരുന്നു. സാഡിസ്റ്റ് സെക്‌സില്‍ ഏര്‍പ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത്. കഴുത്തില്‍ മുട്ടിച്ച് വെച്ചിരുന്ന കത്തി അമരുകയും ലൗറയ്ക്ക് മുറിവ് സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ ജേസണെ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. തന്റെ തലയിണയുടെ അടിയിലാണ് ജേസണ്‍ കത്തി സൂക്ഷിച്ചിരുന്നത്. സാഡൊമസൊചിസ്റ്റ് സെക്‌സ് ആണിതെന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നതിനാണ് ഇങ്ങനെ പറയുന്നത്. സംഭവ സമയം ജേസണ്‍ മയക്കു മരുന്ന് ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നെന്നും വിവരമുണ്ട്. ലഹരിയുടെ പിടിയില്‍ ഇയാള്‍ ജെസണ് എന്ത് ചെയ്‌തെന്നതില്‍ യാതൊരു ബോധ്യവും ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സംഭവ സമയം വീട്ടിലുണ്ടായിരുന്നവുരും മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Top