ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി നടത്തിയ ബിസിനസ് സംബന്ധിച്ച രേഖകള്‍ സോളാര്‍ കമീഷന് മുന്നില്‍ ഹാജരാക്കുമെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. തന്നെ കള്ളനെന്നും കൊലപാതകിയെന്നും വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായി അവകാശമില്ല. താന്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും സോളാര്‍ കമീഷന് മുന്നി‍ല്‍ ഹാജരാകേണ്ടി വരുമെന്നും ബിജു പറഞ്ഞു. സോളാര്‍‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയിലേക്കു കൊണ്ടു വന്നപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് ഇക്കാര്യം പ്രതികരിച്ചത്.

ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടട്ടെ. കള്ളനും കൊലപാതകിയും ആരാണെന്ന് അപ്പോഴറിയാമെന്നും ബിജു കൂട്ടിച്ചേര്‍ത്തു.സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്‌നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടി ആലുവ ഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ മുക്കാല്‍ മണിക്കൂര്‍ നേരം സംസാരിച്ചതെന്താണെന്ന് ഇനിയും പുറം ലോകത്തിന് അറിയില്ല. എന്തായാലും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആരും ഉന്നയിയ്ക്കാന്‍ മടിയ്ക്കുന്ന ആരോപണം ഉന്നയിച്ച ആളാണ് ബിജു രാധാകൃഷ്ണന്‍. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ ഭീഷണിയുമായി ബിജു വീണ്ടും രംഗത്തെത്തിയിരിയ്ക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായുള്ള രഹസ്യ ബന്ധം കോടതിയില്‍ വെളിപ്പെടുത്തുമെന്നാണ് ഭീഷണി. സോളാര്‍ കേസില്‍ പലപ്പോഴായി ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ മകനാണ് ചാണ്ടി ഉമ്മന്‍. സോളാര്‍ കേസില്‍ ചാണ്ടി ഉമ്മനും പങ്കുണ്ടെന്ന രീതിയിലുള്ള ചില അണിയറ സംസാരങ്ങള്‍ തലസ്ഥാനത്ത് മുമ്പ് ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാറില്‍ ചാണ്ടി ഉമ്മന്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നു ,ചര്‍ച്ചയില്‍ പുറത്തുവരുന്നതെന്തോക്കെ ?

സരിതയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ ഇടപെടലുകള്‍ സൂഖിപ്പിക്കാനുന് സിഡി തന്റെ കൈവശം ഉണ്ടെന്ന ബിജു രാധാകൃഷ്ണന്റെ ആരോപണം വിജയം കാണാതെ പോയിട്ടും വേണ്ടത്ര ശക്തമായി മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. മകനുമയി സരിതയ്ക്ക് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഇടപെടലുകള്‍ പുറത്തു വരുമോ എന്ന ഭയമായിരിക്കാം ആ മൗനത്തിന് പിന്നില്‍ എന്നായിരുന്നു ആരോപണം. സിഡി വിവാദം തിരിഞ്ഞു കുത്തിയതോടെ ചാണ്ടി ഉമ്മനുമായുള്ള ഇടപെടലുകള്‍ പരസ്യപ്പെടുത്താന്‍ ഒരുങ്ങുകയാണ് ബിജു രാധാകൃഷ്ണന്‍.ഇന്ന് മാദ്ധ്യമങ്ങളെ കണ്ടവേളയില്‍ ബിജു രാധാകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായുള്ള രഹസ്യധാരണകള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നാണ് ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്നെ കള്ളനെന്നോ കൊലപാതകിയെന്നോ പറയാനുള്ള അവകാശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കില്ലെന്നും ബിജു പറഞ്ഞു. ചാണ്ടി ഉമ്മന്‍ താനുമായി നടത്തിയിട്ടുള്ള ബിസിനസ്സ് സംബന്ധിച്ച രേഖകള്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും ഈ രേഖകള്‍ മുഖ്യമന്ത്രിയേയും സോളാര്‍ കമ്മിഷനു മുന്നില്‍ എത്തിക്കുമെന്നും ബിജു പറഞ്ഞു
സോളാര്‍ വിവാദം ഉയര്‍ന്ന വേളയില്‍ ചാണ്ടി ഉമ്മനും സരിതയും വിദേശ രാജ്യങ്ങളില്‍ ഒരുമിച്ച് പോയിരുന്നു എന്ന വിധത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചാണ്ടി ഉമ്മന് വേണ്ടിയാണ് ടീം സോളാര്‍ പ്രവര്‍ത്തിച്ചത് എന്ന വിധത്തില്‍ തന്നെ വിവാദങ്ങല്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മനെ കുറിച്ച ്കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഒരു ക്രിമിനലിന്റെ വാക്കുകള്‍ക്ക് എത്രകണ്ട് വിശ്വാസ്യത ഉണ്ട് എന്ന ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോപണത്തിന് തെളിവുകള്‍ ഇല്ലെങ്കില്‍ ബിജു വീണ്ടും നിരാശപ്പെടേണ്ടി വരും.എന്നാല്‍, ചാണ്ടി ഉമ്മന്റെ വിവാഹം എങ്ങനെയാണ് മുടങ്ങിയത് എന്ന വിഷയം അടക്കം ചര്‍ച്ച ആക്കുക എന്നതാണ് ബിജുവിന്റെ ലക്ഷ്യം. പ്രമുഖ വ്യവസായിയും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമായ ഡോ. വിജു ജേക്കബ്, മിനി ദമ്പതികളുടെ ഇളയ മകളുമായുള്ള വിവാഹം ഉറപ്പിച്ചെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. സോളാര്‍ വിവാദത്തിന് ശേഷമാണ് വിവാഹ ആലോചനകള്‍ നടന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

ഈ വര്‍ഷം ഏപ്രിലില്‍ നിശ്ചയിച്ച വിവാഹം മുടങ്ങിയത് സോളാര്‍ കേസ് കാരണമാണെന്ന വിധത്തിലായിരുന്നു അന്ന് വാര്‍ത്തകള്‍. നേരത്തേ യൂത്ത് കോണ്‍ഗ്രസ് വേദികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സജീവമായിരുന്ന ചാണ്ടി ഉമ്മന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളില്‍ നിന്നു പോലും വിട്ടുനിന്നിരുന്നു. അടുത്ത കാലത്തായി പൊതുപരിപാടികളില്‍ കാണാനില്ലാത്ത ചാണ്ടി ഉമ്മനേക്കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങളും ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു.സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു എന്ന ആരോപണത്തിലും ചാണ്ടി ഉമ്മന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. ചാണ്ടി ഉമ്മന്‍ വിഷയത്തിനൊപ്പം എന്തെങ്കിലും തെളിവ് ബിജു ഹാജരാക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കൈരളി ചീഫ് സബ് എഡിറ്റര്‍ എസ് .വി .പ്രദീപ് കഴിഞ്ഞ അഞ്ചാം തിയതി
  ഡയ്​ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ പുറ്സത്തു വിട്ട ‘ചര്‍ച്ചയിലെ രണ്ടു രഹസ്യം എന്ത് ?

തട്ടിപ്പ് വിവാദങ്ങള്‍ ഉണ്ടാകും മുമ്പ് സൗരോര്‍ജ്ജം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ സാമ്പ്രാജ്യത്തിന്റെ, ശൃംഖലയുടെ, ശിലയിടല്‍ കര്‍മ്മങ്ങള്‍ അടിക്കടി നടക്കുമ്പോള്‍ അത് മനസിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ സംരംഭത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളോട് തമാശരൂപത്തില്‍ സംസാരിച്ചിരുന്നു. ലോകത്ത് രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ വ്യവസായ സംരംഭങ്ങള്‍ പുത്തരിയല്ലെന്നും സംശയത്തിനോ ചര്‍ച്ചയ്‌ക്കോ സ്ഥാനമില്ലെന്നുമായിരുന്നു പലരുടേയും നിലപാട്. അതെ,, പുതിയകാല സാമൂഹിക ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് രൂപം കൊടുത്ത വന്‍ വ്യവസായ സംരംഭം. ആരൊക്കെയാണ് സംരംഭത്തിന്റെ, ശൃംഖലയുടെ, കേന്ദ്ര ബിന്ദു. അത് വെളിവാക്കുന്നത് ആയിരുന്നു ഉമ്മന്‍ചാണ്ടിയുടേയും ബിജുരാധാകൃഷ്ണന്റേയും ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ ‘അവസാന രണ്ട് വാചകങ്ങള്‍’

സൗരോര്‍ജ്ജ വ്യവസായത്തിന്റെ ആശയക്കാര്‍ ബിജുരാധാകൃഷ്ണനോ സരിത എസ് നായരോ അല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയവുമായി അടുത്ത് ബന്ധമുളള വ്യവസായം തുടങ്ങി വിജയിപ്പിക്കാന്‍ മാത്രം പ്രാപ്തനല്ല, ഭാര്യയുടെ കൊലക്കേസില്‍ ജീവപര്യന്തം ഇരുമ്പഴി തുറിച്ച് നോക്കിയിരുന്ന ബിജു രാധാകൃഷ്ണന്‍. സരിത ബിജുവിന്റെ ആശ്രിതയും. പതിനായിരം കോടി രൂപയിലധികം പ്രാരംഭ നിക്ഷേപം ലക്ഷ്യമിടുന്ന സംരംഭം. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇതിന്റെ ഇരട്ടിയിലധികം നിക്ഷേപം ലക്ഷ്യം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി സമയാസമയം നേടി എടുക്കേണ്ട സംരംഭം.

 

സംസ്ഥാന സര്‍ക്കാരിന്റെ കരട് സൗരോര്‍ജ്ജ നയം, 2017 ല്‍ ലക്ഷ്യമിട്ടിരുന്നത് 500 MW വൈദ്യുതി. പിന്നെ വര്‍ഷാവര്‍ഷം വിപുലീകരണം. ഒപ്പം ഫറൂക്ക് അബ്ദുല്ല ആവര്‍ത്തിച്ച് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നയവും. അവിടെ വന്‍കിട വ്യവസായ സംരംഭത്തിന്റെ,ശൃംഖലയുടെ, വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ബുദ്ധി പ്രവര്‍ത്തിപ്പിച്ചവര്‍ ചില്ലറക്കാരല്ല. അക്കാര്യം വ്യക്തമായിരുന്നു ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ ‘അവസാന രണ്ട് വാചകങ്ങളില്‍’.

ബിജുരാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയെ കാണാന്‍ മറ്റാരുടേയും ശുപാര്‍ശ ആവശ്യമില്ല. കാരണം വന്‍ സാധ്യതകളുളള സൗരോര്‍ജ്ജ വ്യവസായത്തിന് ബീജാവാപം സംഭവിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന ക്യാന്‍വാസിംഗ് ഏജന്റുമാരില്‍ ഒരാളായി ബിജുരാധാകൃഷ്ണനും ഉണ്ടായിരുന്നു. ക്യാന്‍വാസിംഗ് ഏജന്റില്‍ നിന്നും കളക്ഷന്‍ ഏജന്റും യൂണിറ്റ് ഹെഡും പ്രോജക്ട് കോര്‍ഡിനേറ്ററുമായി വളരാന്‍ ബിജു രാധാകൃഷ്ണന് അധികം സമയം വേണ്ടിവന്നില്ല. ഇതിനിടയില്‍ കൈപിടിച്ച് സരിതയെ കൂടെകൂട്ടിയതും ബിജുവിന് നേട്ടമായി. സൂചിപ്പിച്ച തസ്തികകള്‍ക്കപ്പുറം സംരംഭത്തില്‍ ബിജു ആരുമായിരുന്നില്ല. കാരണം അടുത്ത ഇരുപത്തി അഞ്ച് വര്‍ഷം മുന്‍കൂട്ടികണ്ട് വ്യാവസായിക പദ്ധതി തയ്യാറാക്കിയത് പുതുപ്പളളി ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടിയുടെ ആണും പെണ്ണും ചേര്‍ന്ന പിന്തുടര്‍ച്ചക്കാര്‍. അവര്‍ രൂപം നല്‍കിയതാകട്ടെ കുടുംബ വ്യവസായ സാമ്പ്രാജ്യത്തിനും. മാതൃകയാക്കിയത് മറ്റ് സംസ്ഥാനങ്ങളിലേയും വിദേശത്തേയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ. എന്തിനേറെ സോണിയ ഗാന്ധിയും മകളും മരുമകനും വ്യാവസായിക അധിപതികളായി മുന്നിലുണ്ടല്ലോ. ഇതൊക്കെ മനസിലാക്കാന്‍ പദ്ധതിയുടെ സ്വഭാവവും, ഇടപാടുകാരേയും,ശൃംഖലയിലെ കണ്ണികളേയും, നടപ്പാക്കിയ ബിസിനസ്സ് തന്ത്രങ്ങളും പഠിച്ചാല്‍ മതി. ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ചയിലെ ‘അവസാന രണ്ട് വാചകങ്ങള്‍’ ഇക്കാര്യങ്ങള്‍ അടിവരയിടും.

ഏതൊരു വന്‍കിട വ്യവസായ സംരംഭത്തിലും മദ്യവും മദിരാക്ഷിയും അടങ്ങുന്ന വാരാന്ത്യ വര്‍ഷാന്ത്യ കൂടിച്ചേരലുകള്‍ സ്വാഭാവികം. അതൊക്കെ അങ്ങെയറ്റം പ്രൊഫഷണലായി ബിസിനസ്സ് താല്‍പര്യങ്ങള്‍ക്ക് മാത്രമായി ഷെഡ്യൂള്‍ ചെയ്യുന്നതും. പുതുപ്പളളി ഹൗസ് രൂപം കൊടുത്ത് വികസിപ്പിച്ചുകൊണ്ടുവന്ന വ്യവസായ സാമ്പ്രാജ്യത്തിന് വിനയായത്, നാല് പേരുടെ പ്രണയവും ലൈംഗികതയും, ബിസിനസിനപ്പുറം വൈകാരികതലങ്ങളിലേക്ക് കടന്നതാണ്. അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിലും നടപടി എടുക്കുന്നതിലും പുതുപ്പളളി ഹൗസിലെ പിന്തുടര്‍ച്ചക്കാര്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ വ്യവസായ യാത്രയ്ക്കിടെ ഉടലെടുത്ത ബിജു സരിത മത്സരത്തെ വ്യാവസായികാര്‍ത്ഥത്തില്‍ തന്നെ മുതലാക്കാമെന്ന അതിബുദ്ധി വിനയായി.

ബിജുരാധാകൃഷ്ണന്‍-ശാലുമേനോന്‍ ബന്ധവും, സരിത നായര്‍-ഗണേഷ് കുമാര്‍ ബന്ധവും കൈവിട്ട കളിയായി മാറിയിട്ടും നടപടിക്ക് പകരം സമവായം തേടിയത് തിരിച്ചടി ആയി. ബിസിനസ് പണം പ്രണയ ധൂര്‍ത്തിന് മറയായിട്ടും തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ല. ബിജുവും സരിതയും പരസ്പരം കുറ്റപ്പെടുത്തി ‘മാഡത്തോട്’ നിരന്തരം പരാതി പറഞ്ഞപ്പോള്‍ സാറും പിന്തുടര്‍ച്ചക്കാരും റിപ്പോര്‍ട്ട് തേടിയത് ജോപ്പന്‍, ജിക്കു, സലീം എന്നിവരില്‍ നിന്നും. വരുമാനത്തിന്റെ ശരാശരി വീതംവയ്പ്പിലും ഇടപാടുകളിലും കണ്ണുമഞ്ഞളിച്ചുപോയ ഇവരുടെ റിപ്പോര്‍ട്ടിംഗ് കൃത്യമായില്ല. മാത്രവുമല്ല കച്ചവട ഓഹരി കൃത്യമായി പോക്കറ്റിലെത്തിക്കുന്ന ഇടനിലക്കാരെ വിമര്‍ശിച്ച് പറയാന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് കഴിഞ്ഞതുമില്ല. ധൂര്‍ത്തും ലൈംഗിക അരാജകത്വവും അപക്വതയും കടപുഴകിച്ചത് കേന്ദ്ര സംസ്ഥാന ഖജനാവിനെ കൂട്ട് പിടിച്ച് പുതുപ്പളളി ഹൗസ് പടുത്തുയര്‍ത്താന്‍ തുടങ്ങിയ ബിസിനസ് സാമ്പ്രാജ്യത്തെയാണ്.

”സര്‍, മാഡത്തോടും മകനോടും മകളോടും അപ്പപ്പോള്‍ കാര്യങ്ങളൊക്കെ കൃത്യമായി വ്യക്തമാക്കിയിരുന്നു, ആത്മാഭിമാനത്തിന് മുറിവേറ്റ് , നില്‍ക്കാനാകാതെ വന്നാല്‍ പിന്നെ ഞാനെന്ത് ചെയ്യും, ഇക്കണക്കിന് പോയാല്‍ എല്ലാം തകരും” കേട്ടിരുന്ന ഉമ്മന്‍ ചാണ്ടി ബിജുവിനെ സമാധാനിപ്പിച്ചു. ”കാര്യങ്ങളൊക്കെ ശരിയാകും, നമുക്ക് ശരിയാക്കാം, ബിജു ധൈര്യമായി പോകൂ.”

SV PRADEEP- PROFILEഉമ്മന്‍ചാണ്ടി -ബിജു രാധാകൃഷ്ണന്‍ ഗസ്റ്റ്ഹൗസ് കൂടിക്കാഴ്ച അവസിനിപ്പിച്ച വാചകങ്ങള്‍. പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. ഡോ. യാമിനി തങ്കച്ചി എല്ലാ തെളിവും പരാതിയായി സാക്ഷാല്‍ പി സി ജോര്‍ജ്ജിന് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞിരുന്നു. അടിയന്തരമായി കൂടിക്കാഴ്ചയ്ക്ക് പി സി ജോര്‍ജ് സമയം ചോദിച്ചതിന്റെ ഗുട്ടന്‍സ് അപ്പോഴും ഉമ്മന്‍ചാണ്ടി മനസിലാക്കിയിരുന്നില്ല. പുതുപ്പളളി ഹൗസിലെ കാരണവരുടെ അനുഗ്രഹത്താല്‍ പിന്തുടര്‍ച്ചക്കാര്‍ രൂപം നല്‍കി വികസിപ്പിച്ചു വന്ന വന്‍ വ്യവസായ സംരംഭത്തിന്റെ, ശൃംഖലയുടെ, ആണിക്കല്ല് അവിടെ ഇളകി തുടങ്ങി.

ഉമ്മന്‍ ചാണ്ടി മാന്യനാണ്. തന്റെ പിന്തുടര്‍ച്ചക്കാരുടെ സ്വപ്നമായ കുടുബ ബിസിനസ്സ് പൊട്ടി പാളീസായിട്ടും അതിന് അടിത്തറപാകാന്‍ സഹായിച്ച വന്‍ സ്രാവുകളെ സംരക്ഷിക്കുന്നതിലൂടെ. അതുവഴി ഒരു പോറലും ഏല്‍ക്കാതെ തന്റെ എല്ലാമെല്ലാമായ പിന്തുടര്‍ച്ചക്കാരെ സംരക്ഷിച്ച് നിറുത്തുക ലക്ഷ്യം. ബലിയാടായത് വെറും പരല്‍ മീനുകള്‍ മാത്രം. അതുകൊണ്ടാണ് പരല്‍മീനുകളുടെ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം ജീവന്‍ തുടിച്ച് നില നില്‍ക്കുന്നതും, വന്‍ സ്രാവുകള്‍ ഒളിഞ്ഞും തെളിഞ്ഞും വിറയ്ക്കുന്നതും.

പിന്‍കുറിപ്പ് : മക്കള്‍ സ്‌നേഹവും മറിയം റഷിദ മഞ്ഞകഥകളും ഉയര്‍ത്തിക്കാട്ടി കെ കരുണാകരന്റെ രാജി പരസ്യമായി ആവശ്യപ്പെട്ടത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. സരിത മഞ്ഞകഥകളും ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ സ്‌നേഹവും കോണ്‍ഗ്രസില്‍ ചിരിയുടെ മാലപ്പടക്കമാകുമ്പോള്‍ നിയതിയുടെ വാക്യം സ്വന്തം നാവാല്‍ ഉമ്മന്‍ ചാണ്ടി വിസ്തരിച്ചു. ”അപമാനിച്ച് ഇറക്കി വിടാമെന്ന് ആരും കരുതേണ്ട”

saritaഅതിനിടെ സോളാര്‍ തട്ടിപ്പുകള്‍ അന്വേഷിച്ച പൊലീസ് മുഖ്യപ്രതികളായ സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഉന്നതരുമായുള്ള ബന്ധം പരിശോധിച്ചില്ലെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസിന്റെ ഈ വാദം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് താനും. സരിതയുടെ രണ്ടാമത്തെ കുട്ടി ബിജു രാധാകൃഷ്ണനുമായുള്ള ബന്ധത്തിലുള്ളതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നതായി അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്‌പി ജയ്‌സണ്‍ . കെ. എബ്രഹാം കമ്മിഷന് മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന 33 തട്ടിപ്പ് കേസുകളില്‍ നാലെണ്ണത്തിന്റെ ചുമതല ജയ്‌സണാണ്.കോഴിക്കോട് കസബ സ്‌റ്റേഷനില്‍ അബ്ദുള്‍ മജീദ് എന്നയാള്‍ നല്‍കിയ പരാതിയില്‍ ഉന്നതരുടെ പങ്കും പരാമര്‍ശിച്ചിരുന്നു. വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും അന്വേഷണം നടത്തിയില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് തട്ടിപ്പിലെ കുറ്റകൃത്യം മാത്രമാണോ അതോ അതിനു പിന്നിലുള്ള എല്ലാ സംഭവങ്ങളും അന്വേഷിക്കാന്‍ അധികാരമുണ്ടോയെന്ന കമ്മിഷന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ജയ്‌സണ്‍ കെ. ഏബ്രഹാമിന്റെ മറുപടി.

ഉന്നത വ്യക്തികളെ കുറിച്ച് പരാതിയില്‍ സൂചനയുള്ളപ്പോള്‍ എന്തുകൊണ്ട് വിശദമായി അന്വേഷിച്ചില്ലെന്ന്കമ്മിഷന്‍ ചോദിച്ചു. നേരത്തേ മൊഴിയെടുത്ത മറ്റൊരു ഡിവൈ.എസ്‌പിയും അന്വേഷണത്തില്‍ കൂടുതല്‍ മുന്നോട്ടു പോയില്ല. കേരളത്തിലുള്ളവരെല്ലാം മണ്ടന്മാരല്ല. കേസിലെ ഉന്നത ബന്ധങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടന്നിട്ടില്ല. സോളാര്‍ തട്ടിപ്പിന് ആസ്പദമായ എല്ലാ സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ അവസരമുണ്ടായിട്ടും ചെയ്തില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ബിജുവിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് സരിത ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ജയ്‌സണ്‍ മൊഴി നല്‍കി. നാഗര്‍കോവിലില്‍ താമസിക്കുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്.

Top