പോലീസിനുനേരെ ഗുരുതര ആരോപണങ്ങള്‍!.. ബാലകൃഷ്‌ണപിള്ളയെ അറിയാമെന്നും സരിത

കൊച്ചി : ആര്‍.ബാലകൃഷ്‌ണപിള്ളയെ തനിക്ക്‌ അറിയാമെന്ന്‌ സരിത എസ്‌.നായര്‍. സോളാര്‍ കേസിലെ അറസ്‌റ്റിനു ശേഷവും പിള്ളയുമായി സംസാരിച്ചിരുന്നുവെന്നും പിള്ളയെ അറിയുന്നത്‌ ഗണേശ്‌ കുമാര്‍ വഴിയാണെന്നും മൊഴി നല്‍കവേ സരിത പറഞ്ഞു. ഇന്ന്‌ മൊഴി നല്‍കവേ പോലീസിനുനേരെ ഗുരുതര ആരോപണങ്ങളാണ്‌ സരിത ഉന്നയിച്ചിരിക്കുന്നത്‌. സോളാര്‍ കേസില്‍ അറസ്‌റ്റു ചെയ്യുമ്പോള്‍ തന്റെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപ്പ്‌, സിഡി, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പോലീസ്‌ പിടിച്ചെടുത്തിരുന്നു. എന്നാല്‍, പിന്നീട്‌ കോടതിയിലെത്തി തിരികെ കൈപ്പറ്റുമ്പോള്‍ ഇവയില്‍ പലതും നഷ്‌ടപ്പെട്ടിരുന്നുവെന്നും ഇതിനു പിന്നില്‍ പോലീസുകാരാണെന്നും മൊഴി നല്‍കവേ സരിത ആരോപിച്ചു.

സോളാര്‍ കേസില്‍ അറസ്റ്റിലായി താന്‍ പത്തനംതിട്ട ജയിലില്‍ കഴിയവെ എഴുതിയ കത്ത് കൈമാറിയത് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കണെന്ന്  സരിത .കത്ത് 21 പേജുള്ളതാണെന്ന ജയില്‍ സൂപ്രണ്ടിന്റെ മൊഴി തെറ്റാണ്. 23 പേജുള്ളതായിരുന്നു കത്ത്. കത്ത് ഹാജരാക്കാന്‍ സമയം അനുവദിക്കണം. അറസ്റ്റിലായ സമയത്ത് തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കോടതിയിലെത്തിയിട്ടില്ല. പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സോളാര്‍ കമ്മീഷന് മുന്നില് സരിത പറഞ്ഞു.ആര്‍ ബാലകൃഷ്ണപിള്ളയുമായി മൂന്നുവട്ടം താന്‍ കൂടിക്കാഴ്ച നടത്തിയതായിയിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്തതിനുശേഷമായിരുന്നു പിള്ളയുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച നടന്നത്. കെബി ഗണേഷ്കുമാറുമായുള്ള അടുപ്പം വച്ചാണു ബാലകൃഷ്ണപിള്ളയെ പരിചയപ്പെട്ടത്.Saritha -mother

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിള്ളയുടെ പാര്‍ട്ടിക്കാരനായ ശരണ്യ മനോജ്, ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്കുമാര്‍ എന്നിവരെ അറിയാം. ജയില്‍ മോചിതയായ താന്‍ അന്നു രാത്രി താമസിച്ചതു ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്കു ചിലതു രഹസ്യമായി പറയാനുണ്ടെന്നു മജിസ്ട്രേറ്റിനോട് അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് ഉച്ചതിരിഞ്ഞ് അദ്ദേഹം സമയം അനുവദിച്ചു. 20 മിനിറ്റ് താന്‍ അദ്ദേഹവുമായി സംസാരിച്ചത് അദ്ദേഹം കുറിച്ചെടുത്തു. ഇക്കാര്യങ്ങള്‍ പരാതിയായി എഴുതി കോടതിയില്‍ നല്‍കാന്‍ പറഞ്ഞു തന്നെ മടക്കിയയച്ചു. തിരിച്ച് പത്തനംതിട്ട ജയിലിലേക്കാണു തന്നെ കൊണ്ടുപോയത്. അവിടെവച്ച് വിശദമായ കുറിപ്പെഴുതി ജയില്‍ സൂപ്രണ്ടിനെ ഏല്‍പിച്ചു. 23 പേജുള്ള കത്താണ് ജയില്‍ സൂപ്രണ്ടിന് നല്കിയത്. ജയില്‍ സൂപ്രണ്ട് തന്റെ പരാതി വായിച്ചു നോക്കിയ ശേഷം അത് ഫെനി ബാലകൃഷ്ണന് നല്കിയെന്നും സരിത പറഞ്ഞു.
ഫെനി മുഖേന ഗണേഷ്കുമാറിന്റെ പിഎ പ്രദിപിന്റെ കൈവശമാണ് കത്ത് പിള്ളക്ക് കൊടുത്തയച്ചത്. മൂന്ന് ദിവസത്തിന് ശേഷം ഈ കത്ത് പിള്ളക്ക് ലഭിച്ചതായി അറിയാന്‍ കഴിഞ്ഞു. അറസ്റ്റിലായ സമയത്ത് തന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കോടതിയിലെത്തിയിട്ടില്ല. ഒരു ലാപ് ടോപ്പ്, നാല് മൊബൈല് ഫോണ് ആറ് സിഡി, മൂന്ന് പെണ്‍ ഡ്രൈവ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. എന്നാള്‍ ലാപ് ടോപ്പും രണ്ട് മൊബൈള്‍ ഫോണും മാത്രമേ കോടതിയിള്‍ ഹാജരാക്കിയിട്ടുള്ളുവെന്നും സരിത വ്യക്തമാക്കി. അറസ്റ്റിലാവുമ്പോള്‍ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പിന്നീട് കാണാതായതായും സരിത കമ്മീഷനിള്‍ പരാതിപ്പെട്ടു.

തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനം നടത്തവേ സരിത മാധ്യങ്ങള്‍ക്ക്‌ മുന്‍പാകെ ഉയര്‍ത്തിക്കാട്ടിയ കത്ത്‌ ഹാജരാക്കാന്‍ സോളാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന്‌ തനിക്ക്‌ കൂടുതല്‍ സമയം വേണമെന്നും സരിത ആവശ്യപ്പെട്ടിട്ടുണ്ട്‌.

 

Top