സോളാര്‍ വിവാദത്തിലെ വില്ലന്റെ പേര് പുറത്ത് ! .രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരം

കോഴിക്കോട്: ഒടുവിൽ സോളാർ വിവാദത്തിലെ വില്ലൻ ആരെന്ന് വെളിപ്പെടുത്തൽ പുറത്ത് !..സോളാർ വിവാദത്തിന്റെ സൂത്രധാരന്‍ കെ.ബി ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണനാണ് വെളിപ്പെടുത്തൽ നടത്തിയത് . രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരമെന്നും ഇദ്ദേഹം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഈ പരാമരര്‍ശങ്ങളുള്ളത്.എഴുതിത്തയ്യാറാക്കിയ പരാതിയാണ് ബിജു രാധാകൃഷ്ണന്‍ കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

സോളാര്പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ സൂത്രധാരനും കാരണക്കാരനും ഇപ്പോഴത്തെ എം.എല്‍.എയായ കെ.ബി ഗണേഷ് കുമാറാണെന്ന് പരാതിയില്‍ പറയുന്നു. ഗണേഷ്‌കുമാറിനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെടുന്നു. വടക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി സമര്പ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടീം സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഗണേഷ് കുമാറാണ്. സരിത ഗണേഷ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണന്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എന്നാല്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിക്കാതെ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 17 ന് പരാതി തിരുവനന്തപുരത്ത് സമര്‍പ്പിക്കാനാണ് തീരുമാനം.

ഇക്കാര്യങ്ങളെല്ലാം ഇതുവരെ തുറന്ന് പറയാതിരുന്നത് തന്റേയും അമ്മയുടേയും സുരക്ഷിതത്വം കരുതിയാണെന്നും ഇപ്പോള്‍ സര്‍ക്കാറില്‍ വിശ്വാസമുള്ളത് കൊണ്ടാണ് തുറന്ന് പറയുന്നതെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. തന്റെ മരണമൊഴിയായി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

Top