കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. സരിത സോളാര്‍ കമ്മിഷന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ബിജുവുമായി ഔദ്യോഗിക ബന്ധം മാത്രം

കൊച്ചി: കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താന്‍ വിസമ്മതിച്ച സരിത എസ്. നായര്‍ സോളാര്‍ കമ്മിഷന് മുന്നില്‍ കരഞ്ഞു. ചൊവ്വാഴ്ച കമ്മിഷനു മുന്നില്‍ മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു ഇത്. ബിജുവുമായി തനിക്ക് കമ്പനി ഡയറക്ടര്‍ എന്ന ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സരിത മൊഴി നല്‍കി. 2010 ഏപ്രില്‍ ഒന്നിന് ജയിലില്‍ വച്ച് സരിത ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവാരെന്ന കമ്മിഷന്റെ ചോദ്യമാണ് നാടകീയരംഗങ്ങള്‍ക്ക് വഴിവെച്ചത്.

കമ്മിഷന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ വിസമ്മതിച്ച സരിത ഇത് പൊതുവിഷയമല്ലെന്നും തന്റെ സ്വകാര്യതയാണെന്നും പറഞ്ഞു. ഇതുപറഞ്ഞ് പൊട്ടിക്കരയുന്നതിനിടെ സരിതയുടെ മൂക്കില്‍ നിന്ന് രക്തം വന്നു. സരിതയ്ക്ക് മൂക്കില്‍ നിന്ന് രക്തം വരാറുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചതോടെ ചൊവ്വാഴ്ച വിസ്താരം നിര്‍ത്തിവച്ച കമ്മിഷന്‍ ബുധനാഴ്ച രാവിലെ 11 ന് കമ്മിഷനില്‍ ഹാജരാകാന്‍ അറിയിച്ചിട്ടുണ്ട്. തനിക്ക് രക്തസമ്മര്‍ദം അധികമായതിനാലാണ് രക്തം വന്നതെന്നും ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും സരിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.saritha s nair dance

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം സോളാര്‍ ഉല്പന്നങ്ങള്‍ ഒരിക്കലും ആര്‍ക്കും നിര്‍മിച്ചു നല്‍കിയിട്ടില്ലെന്ന് സോളാര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത കമ്മിഷനില്‍ മൊഴി നല്‍കി. കേന്ദ്ര നവ-പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ ചാനല്‍ പാര്‍ട്ണര്‍മാരായ സെക്കന്തരാബാദിലെ സുരാന വെഞ്ചേഴ്‌സ്, പുണെയിലെ യൂണിട്രോണ്‍ എനര്‍ജി സിസ്റ്റം, െബംഗളൂരുവിലെ കൊണാര്‍ക്ക് സോളാര്‍ എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് തങ്ങള്‍ സോളാര്‍ ഉല്പന്നങ്ങള്‍ സ്ഥാപിച്ചു നല്‍കിയിരുന്നതെന്നും സരിത വ്യക്തമാക്കി.

ടീം സോളര്‍ കമ്പനിയുടെ എനര്‍ജി മാര്‍ക്കറ്റിങ്, ഗവേഷണം, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, സാങ്കേതിക സഹായം നല്‍കല്‍ എന്നീ കാര്യങ്ങളുടെ ചുമതല മാത്രമായിരുന്നു തനിക്കെന്നും സരിത പറഞ്ഞു. ബിജുവും താനും ഭാര്യാഭര്‍ത്താക്കന്‍മാരല്ല. ധനകാര്യങ്ങളും ഉല്പന്നം വാങ്ങലും വില്പനയുമെല്ലാം ബിജുവാണ് നിര്‍വഹിച്ചിരുന്നത്.ഉപഭോക്താക്കളുമായി സംസാരിക്കാന്‍ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ് തനിക്കൊപ്പം ബിജുവും വന്നിട്ടുള്ളത്. അതേസമയം പണം, ചെക്ക് എന്നിവ അവരില്‍ നിന്ന് ജീവനക്കാര്‍ വഴിയാണ് ബിജുവിന് എത്തിച്ചു നല്‍കിയിരുന്നത്. 20,000-ലധികം രൂപ പണമായി ൈകയില്‍ വാങ്ങരുതെന്ന് ബിജു നിര്‍ദേശിച്ചിരുന്നുവെന്നും സരിത പറഞ്ഞു.

അതിനിടെ സോളാര്‍ കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ സോളാര്‍ കമ്മീഷന്‍ രംഗത്തു വന്നു.മതിയായ സുരക്ഷയോടെയാണ് ബിജുവിനെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ബസിലും ട്രെയിനിലും രണ്ട് പൊലീസുകാരുമായി കൊണ്ടുപോയവരാണ് ഇപ്പോള്‍ ബിജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നത് .കോയമ്പത്തൂര്‍ അമേരിക്കയില്‍ അല്ലെന്നും കമ്മീഷന്‍ പറഞ്ഞു. തെളിവു ശേഖരണത്തെ കുറിച്ച് എഡിറ്റോറിയല്‍ എഴുതിയ പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതുന്നത് പോലെയല്ല കമ്മീഷന്‍ നടപടികളെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. കമ്മീഷന്‍ മണ്ടനാണെന്ന് ആരും ധരിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.solar-comm1-nwDof

സെക്ഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയതെന്നും ഇത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതെ കമ്മീഷന്‍ നോക്കണമെന്നുമുളള ഹൈക്കോടതിയുടെ വിമര്‍ശത്തിനാണ് കമ്മീഷന്റെ മറുപടി. കമ്മീഷന്റെ നടപടി ന്യായികരിക്കാനാവത്തതാണെന്നും ജസ്റ്റിസ് ബി കമാല്‍പാഷെ വ്യക്തമാക്കി.

കൊലക്കേസ് പ്രതിയെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാത്രയെക്കുറിച്ച് സോളാര്‍ കമ്മിഷന്‍ പോലീസിനെ അറിയിച്ചില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. പൊലീസിനെതിരെ കമ്മീഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അനാവശ്യമാണ്. ഈ കാര്യത്തില്‍ പൊലീസിന് യാതോരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഡിജിപിയടക്കമുളളവരെ കമ്മീഷന്‍ ഈ കാര്യങ്ങള്‍ അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top