മാദ്ധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപ് അന്തരിച്ചു

മാദ്ധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപ് അന്തരിച്ചു. തിരുവനന്തപുരത്ത് നടന്ന അപകടത്തിലാണ് അന്ത്യം സംഭവിച്ചത്. ഹെറാൾഡ് ന്യൂസുമായി അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചിരുന്നു. ഹെറാൾഡ് ന്യുസ് ടിവിയുടെ മാനേജിങ് എഡിറ്ററായി തുടക്കം മുതൽ പ്രവർത്തിച്ചിരുന്നു . ഹറാൾഡ് ന്യൂസ് ടിവിയുടെ വളർച്ചയിൽ കഠിന പ്രയത്നം ചെയ്ത വ്യക്തികൂടിയാണ് എസ്.വി. പ്രദീപ്.

മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലുകളിലും എസ്.വി. പ്രദീപ് പ്രവർത്തിച്ചിരുന്നു. കഠിനാധ്വാനിയും മനുഷ്യ സ്നേഹിയുമായ ഒരു സഹപ്രവർത്തകനെയാണ് മലയാള മാദ്ധ്യമ ലോകത്തിന് നഷ്ടമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മാധ്യമപ്രവര്‍ത്തകന്‍ എസ്വി പ്രദീവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ്. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വാഹനം പ്രദീപ് സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. എത്രയും പെട്ടെന്ന് ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് ഇപ്പോള്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്.

പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. അപകടത്തിന്റെ സ്വഭാവത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. സ്‌ക്ൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിന് അതേ ദിശയില്‍ വന്ന കാറാണ് ഇടിച്ചിട്ടത്. ഈ വാഹനം നിര്‍ത്താതെ പോയതും സംശയത്തിനിടയാക്കുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. അവിടെ പരിക്കേറ്റ് കിടന്നിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിസിടിവി സാന്നിദ്ധ്യമില്ലാത്ത സ്ഥലത്ത് വച്ചായിരുന്നു അപകടം നടന്നത്. ഇത് സംശയം വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ വാഹനമേതെന്ന് ഇതുവരെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ കണ്ടെത്തുക അന്വേഷണ സംഘത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും എംടി രമേശും രംഗത്തെത്തി.ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്.

അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെടുകയാണെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Top