അടുത്ത മുഖ്യമന്ത്രിയാരാണെന്ന് രണ്ടുദിവസത്തിനകം അറിയാം; പിണറായി വിജയന് സാധ്യത

Pinarayi-Vijayan-Facebook-Pinarayi-Vijayan

കണ്ണൂര്‍: അടുത്ത മുഖ്യമന്ത്രി ആരെന്നുള്ളതിന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നറുക്ക് വീഴാനാണ് സാധ്യത. വിഎസിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുമോ എന്നതും നിര്‍ണായകമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായല്‍ വിഎസിന് എന്ത് പദവി നല്‍കുമെന്നത് ഒരു ചോദ്യ ചിഹ്നമാണ്.

മുഖ്യമന്ത്രിയാരാണെന്ന് രണ്ടുദിവസത്തിനകം അറിയാമെന്ന് പിണറായി വിജയന്‍ തന്നെ പറയുകയുണ്ടായി. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസാണ്. അവരുടെ ശക്തി ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. ബിജെപിക്ക് മാന്യതയുണ്ടാക്കിക്കൊടുത്തതും കോണ്‍ഗ്രസാണെന്നും പിണറായി പറഞ്ഞു.

അതേസമയം, പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയെന്ന ധാരണയോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഇന്നു രാവിലെ കേരളത്തിലെത്തും. വി.എസ്.അച്യുതാനന്ദന് എന്തു പദവി നല്‍കണമെന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല.

മുഖ്യമന്ത്രിയാരെന്നത് ഏതാനും മിനിറ്റികള്‍ക്കുള്ളില്‍ തീരുമാനിക്കാനാവുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. വിഎസിന്റെ കാര്യത്തിലാണ് വ്യക്തത വരേണ്ടത്. നിര്‍ദ്ദേശിക്കുന്ന പദവി വിഎസ് സ്വീകരിക്കുമെന്നും തുടര്‍ന്ന് പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും ഉറപ്പാക്കേണ്ടതുണ്ട്. തര്‍ക്കമുന്നയിക്കാന്‍ വിഎസ് ശ്രമിക്കില്ലെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

Top