പിണറായി വിജയന്‍ ദില്ലിയിലേക്ക്; ഉജ്വല വരവേല്‍പ്പ് നല്‍കാന്‍ ദില്ലി ഒരുങ്ങി; മോദിയെയും പ്രണബ് മുഖര്‍ജിയെയും കാണും

7-3

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ വരവേല്‍ക്കാന്‍ ദില്ലി നഗരം ഒരുങ്ങി കഴിഞ്ഞു. പിണറായി വിജയന്‍ ഇന്ന് ദില്ലിയിലെത്തും. ചുമതലയേറ്റശേഷമുള്ള ആദ്യ ദില്ലി യാത്രയാണിത്. സുപ്രധാന ചര്‍ച്ചയ്ക്ക് വേണ്ടിയാണ് പിണറായി ദില്ലിയിലെത്തുന്നത്. പിണറായിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കാന്‍ രാജ്യതലസ്ഥാനത്തെ മലയാളിസമൂഹം ഒരുങ്ങി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായും പിണറായി കൂടിക്കാഴ്ച നടത്തും. 12മണിക്കാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായുള്ള കൂടിക്കാഴ്ച. 12.30ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിക്കും. അഞ്ചുമണിക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനെ കാണും. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള കേരള കേഡര്‍ ഐഎഎസുകാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയെ അനുഗമിക്കും. പകല്‍ 10.50ന് ദില്ലിയില്‍ വിമാനമിറങ്ങുന്ന മുഖ്യമന്ത്രിക്ക് വിമാനത്താവളത്തിലും തുടര്‍ന്ന് കേരള ഹൗസിലും വരവേല്‍പ്പൊരുക്കും. സിപിഐഎം ദില്ലി ഘടകം, ജനസംസ്‌കൃതി ഉള്‍പ്പെടെയുള്ള സംഘടനകള്‍, കേരള ഹൗസ് ജീവനക്കാര്‍ തുടങ്ങിയവരാണ് സ്വീകരണപരിപാടിക്ക് തയ്യാറെടുക്കുന്നത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സിപിഐഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പിണറായി പങ്കെടുക്കും. ഞായറാഴ്്ച വൈകിട്ട് ഏഴിന് കേരള ഹൗസില്‍ ദില്ലിയിലെ വിവിധ മലയാളി സംഘടനകള്‍ മുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കും.

Top