അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

vm-sudheeran

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അഭിഭാഷകരുടെ അക്രമം അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇവര്‍ക്കെതിരെ കര്‍സന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് സുധീരന്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആവശ്യമായ സര്‍വ്വനടപടികളും സ്വീകരിക്കാന്‍ ഒട്ടും വൈകരുതെന്നും വിഎം സുധീരന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുളള അക്രമണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ്. ഭരണകൂടം നിഷ്‌ക്രിയമാണെന്നും അക്രമം അനുവദിക്കാനാകില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതി പരിസരത്ത് നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ഇന്നലെ തിരുവനന്തപുരത്തും അഭിഭാഷകര്‍ അഴിഞ്ഞാടി. വഞ്ചിയൂര്‍ കോടതി പരിസരത്താണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ഹൈക്കോടതി വളപ്പില്‍ ഉണ്ടായ സംഭവത്തിനു സമാനമായ സംഭവമാണ് വഞ്ചിയൂര്‍ കോടതി വളപ്പിലും ഉണ്ടായത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

സംഭവം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കും. അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരന്‍ പ്രസാദിന്റെ ശുപാര്‍ശ അനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മീഡിയ റൂമിലേക്കുള്ള പ്രവേശനവും അഭിഭാഷകര്‍ തടഞ്ഞിരുന്നു. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല എന്ന പോസ്റ്റര്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളിലും മീഡിയാ റൂമിന് മുന്നിലും പതിച്ചിരുന്നു.

Top