ഹിന്ദുവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായെന്ന് രാഹുല്‍ ഈശ്വര്‍

2006021803040101_999533e

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപി അക്കൗണ്ട് തുറന്നത് വലിയൊരു കാര്യമാണെന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന് ആദ്യ ഹിന്ദു വിദ്യാഭ്യാസ മന്ത്രി ഉണ്ടായി എന്ന് ചൂണ്ടിക്കാണിച്ച് രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു. ഹിന്ദുവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി എന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

പ്രൊഫ. സി രവീന്ദ്രനാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആശയക്കുഴപ്പത്തിനൊടുവിലാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി യു ഡി എഫ് തെരഞ്ഞെടുത്തത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നു. ഹരിപ്പാട് നിന്നുള്ള നിയമസഭാംഗമാണ് 60 കാരനായ രമേശ് ചെന്നിത്തല.

Top