മരണത്തില്‍ സങ്കടം കാരണം ടൂറിനുപോയ ലോകത്തെ ആദ്യത്തെ അനിയന്‍; മണിയുടെ സഹോദരനെക്കുറിച്ച് തരികിട സാബു പറയുന്നു

sabumon

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിന് തരികിട സാബുവും ജാഫര്‍ ഇടുക്കിയും മറ്റ് സുഹൃത്തുക്കളും കാരണക്കാരാണെന്ന ആരോപണവുമായി നടക്കുന്ന സഹോദരന്‍ രാമകൃഷ്ണനെ വലിച്ചൊട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. രാമകൃഷ്ണന്റെ തനിനിറം ഇതാണെന്ന് പറഞ്ഞ് ടിവി അവതാരകനും നടനുമായ തരികിട സാബുവാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സഹോദരന് എപ്പോഴാണ് ചേട്ടനോട് ഇത്ര സ്‌നേഹം വന്നതെന്നറിയില്ല. മണി ജീവിച്ചിരിക്കുമ്പോള്‍ രാമകൃഷ്ണനെ വീട്ടില്‍ പോലും കയറ്റാറില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. മണിയുടെ മരണശേഷം രാമകൃഷ്ണന്‍ നടത്തിയ വിനോദയാത്രയുടെ ഫോട്ടോകളാണ് ഫേസ്ബുക്കിലിട്ടത്.

13339694_10157004128460717_7405286425930676412_n

ഫോട്ടോകള്‍ക്ക് രാമകൃഷ്ണന്‍ നല്‍കിയ ക്യാപ്ഷന്‍ ഇങ്ങനെ: ഇവിടെ ഭയങ്കര കാറ്റാണ് എപ്പോഴും. മുണ്ട് ഉടുത്തത് അബദ്ധമായിപ്പോയി, ജീന്‍സ് ഇട്ടാ മതിയായിരുന്നു. സഹോദരന്റെ മരണത്തില്‍ സങ്കടം കാരണം ടൂറിന് പോയ ലോകത്തെ ആദ്യത്തെ അനിയന്‍ എന്നാണ് രാമകൃഷ്ണന്റെ പ്രവര്‍ത്തിയെ സാബു വിശേഷിപ്പിക്കുന്നത്. കഴിഞ്ഞദിവസം ജാഫര്‍ ഇടുക്കിക്കെതിരെ രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ജാഫറിനെ മണിയുടെ സുഹൃത്തുക്കള്‍ സത്കരിക്കുന്ന ചിത്രം സഹിതമാണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചത്.

Top