കലാഭവന്‍ മണിയെ കൊന്നത് ജാഫര്‍ ഇടുക്കി!..ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇടുക്കി :നടന്‍ കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് താനാണെന്ന് ജാഫര്‍ ഇടുക്കി തന്നോട് പറഞ്ഞതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത്…. എന്നോട് പറഞ്ഞിരുന്നു. ഏത് കോടതിയിലും പറയാന്‍ ഞാന്‍ ഒരുക്കമാണ്’ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താജ് താഹിര്‍ പറയുന്നു. എന്നാല്‍ പോസ്റ്റിട്ട് കുറച്ചുസമയത്തിനു ശേഷം ഫേസ്ബുക്കില്‍ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായി. ഈ വാര്‍ത്ത ആദ്യം പുറത്തു വിട്ടത് ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രമാണ്.japhar-case-fb

കലാഭവന്‍ മണി ആശുപത്രിയാകുന്നതിന് തൊട്ടു മുമ്പ് ജാഫര്‍ ഇടുക്കി സുഹൃത്തുക്കളുമായി പാഡിയില്‍ ഒത്തു ചേര്‍ന്നിരുന്നു. മണിയുടെ മരണ ശേഷം ജാഫര്‍ ഇടുക്കിക്കെതിരെ ആരോപണവുണ്ടായി. എന്നാല്‍, മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണനും ആരോപിച്ചിരുന്നു. പോലീസ് ഇവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണെന്നും രാമകൃഷ്ണന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top