കലാഭവന്‍ മണിയുടെ സുഹൃത്ത് വെട്ടില്‍ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.നോട്ട് നിരോധനം ആത്മഹത്യാ ശ്രമത്തിന് കാരണമായതായി സൂചന

തിരുവനന്തപുരം :അന്തരിച്ച ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ വളരെ അടുത്ത സുഹൃത്തുമായിരുന്ന വെട്ടില്‍ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.നില ഗുരുതരമായിരുന്നു എന്നും റിപ്പോര്‍ട്ട്. നോട്ട് പിന്വലിക്കല്‍ മൂലം പണം ഉപയോഗിക്കാനാകാതെ വന്നതിലുള്ള നിരാശയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായതായി സൂചന . മണിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന വ്യക്തിയാണ് വെട്ടില്‍ സുരേഷ്. രണ്ട് ദിവസം മുമ്പാണ് വിഷം കഴിച്ച് അവശനിലയിലായ ഇയാളെ സുഹൃത്തുക്കള്‍ ആശുപത്രിയിലാക്കിയത്. എന്നാല്‍, മണിയുടെ സുഹൃത്തു കൂടിയായ വ്യക്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തായതോടെ അധികം താമസിയാതെ ആശുപത്രിയില്‍ നിന്നും ഡിസ്റ്റാര്‍ജ് വാങ്ങി .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു.

മണിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളടക്കം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് ഇയാളായിരുന്നു. മണിയുമായി വളരെയധികം ആത്മബന്ധം പുലര്‍ത്തിയിരുന്ന വെട്ടില്‍ സുരേഷ്. മണിയുടെ മരണവേളയില്‍ അടക്കം അമൃത ആശുപത്രിയില്‍ ഇയാളുടെയും സഹൃത്തുക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു. മണിയുടെ ബിനാമി ഇടപാടുകള്‍ ഇയാളിലൂടെയാണ് നടന്നതെന്ന ആരോപണവും ശക്തമായിരുന്നു.നോട്ടുകുള്‍ അസാധുവാക്കിയതോടെ വന്ന വന്‍ നഷ്ടവും സംരക്ഷകരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പിടി വീണതുമാണ് ആത്മഹത്യ ാ ശ്രമത്തിന് കാരണമായതായി പറയപ്പെടുന്നത്. നോട്ടുകള്‍ അസാധുവാക്കിയതോടെ ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനയും. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടും വെട്ടില്‍ സുരേഷിനെ പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. ഇയാളും മണിയും തമ്മിലുള്ള ഇടപാടുകളെ കുറിച്ചെല്ലാം പൊലീസ് മൊഴി രേഖപ്പെടുത്തുകയുണ്ടായി. മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ അടക്കം പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.kalabhavan-mani

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി സിറ്റി പൊലീസ് പരിധിയില്‍ നടന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വെട്ടില്‍ സുരേഷ് എന്ന് പൊലീസും വ്യക്തമാക്കുന്നു. നേരത്തേ മണിയും വനപാലകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായ അവസരത്തില്‍ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയല്‍ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ബന്ധം പൊലീസ് കണ്ടെത്തിയത്. ഇയാള്‍ രണ്ടു തവണ പൊലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാന്‍ മണിയുടെ ഇടപെടലുകളുണ്ടായി. അടിപിടിക്കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ഇയാളെ വന്‍കിടക്കാര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടനിലക്കാരനായി വളര്‍ത്തിയെടുത്തതു മണിയായിരുന്നു.

Top