സാബു എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്; അയാള്‍ക്ക് മനോരോഗമാണ്; മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് മണിയുടെ സഹോദരന്‍

687296

തൃശൂര്‍: വിഷമദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണി മരിച്ചതെന്ന റിപ്പോര്‍ട്ട് വന്നതോടെ മണിയുടെ സുഹൃത്തുക്കള്‍ക്കെതിരായി സഹോദരന്‍ ആര്‍ എല്‍ വി രാമക്യഷ്ണന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, മണിയുടെ സഹോദരന്‍ പറയുന്ന ആരോപണങ്ങള്‍ക്കെതിരെ സാബുമോന്‍ മോശമായി പ്രതികരിക്കുകയുണ്ടായി. സാബു എന്തും ചെയ്യാന്‍ മടിക്കാത്തവനാണെന്നാണ് ഇതിനെതിരെ മണിയുടെ സഹോദരന്‍ പ്രതികരിച്ചത്.

മോഹന്‍ലാലിനെ പോലും മോശമായി പറഞ്ഞയാളാണ് സാബുമോന്‍. സംസ്‌കാര ശൂന്യനായ സാബുമോനോട് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ജനങ്ങള്‍ ഇതിനു മറുപടി നല്‍കും. മൂന്നാം മുറയില്‍ പൊലീസ് സാബുവിനെ ചോദ്യം ചെയ്യണമെന്ന് എന്റെ ഒരു സുഹൃത്ത് അയാളുടെ പോസ്റ്റ് എനിക്ക് ടാഗ് ചെയ്തതാണ്. സാബു സംസ്‌കാര ശൂന്യനാണെന്ന് അയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി, അയാള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് എന്നാണ് ഇതു വ്യക്തമാക്കുന്നത്.

എന്റെ സഹോദരന്റെ മരണത്തിലെ ആശങ്ക മാറ്റുന്നതിന് വേണ്ടി നിയമപരമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. അതിനാണ് അയാള്‍ പ്രകോപിതനായത്. സാബുവിന് മനോരോഗമുണ്ടെന്നും സംശയിക്കണം. നേരത്തെ തന്റെ ഫേസ് ബുക്ക് പോസ്റ്റ് വഴി നടന്‍ മോഹന്‍ലാലിനെ പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചതാണ്.

സാബുവിനേയും കൂട്ടരേയും ചോദ്യം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്റെ ചേട്ടന്റെ ആരോഗ്യ നിലയെ കുറിച്ച് അറിഞ്ഞിട്ടും സ്‌നേഹമുള്ള ഒരാള്‍ ചേട്ടനെ കൊണ്ട് വ്യാജ മദ്യം കുടിപ്പിക്കുമോ? സാബുവിന്റെ കാപട്യവും സംസ്‌കാരവും ജനങ്ങള്‍ തിരിച്ചറിയുമെന്നും സാബു പുറത്തിറങ്ങുമ്പോള്‍ ചേട്ടനെ സനേഹിക്കുന്ന ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ വരുമെന്നും കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമക്യഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top