ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ നിവിന്‍ പോളിയെ ഇഷ്ടപ്പെടുന്നു; എന്നാല്‍ നിവിന്‍ ഇഷ്ടപ്പെടുന്നത് അഞ്ജലിയെ

Nivin-Pauly1

പെണ്‍കുട്ടികളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് നിവിന്‍ പോളി. ആയിരക്കണക്കിന് സ്ത്രീകള്‍ നിവിന്‍ പോളിയെ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിവിന്‍ പോളി ഇഷ്ടപ്പെടുന്നതാകട്ടെ അഞ്ജലിയെ. മലയാളി പെണ്‍പിള്ളേര്‍ ഇതെങ്ങനെ സഹിക്കും. ആരാണീ അഞ്ജലി, മറ്റാരുമല്ല ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സംവിധായിക അഞ്ജലീ മേനോന്‍ തന്നെ.

തന്റെ അഭിപ്രായത്തില്‍ അഞ്ജലീ മേനോനേക്കാള്‍ ഉത്തമമായ സൗന്ദര്യമുള്ള സ്ത്രീകള്‍ സിനിമയില്‍ ഇല്ലെന്ന് താരം വ്യക്തമാക്കി. വശ്യതയ്ക്കും ചാരുതയ്ക്കും പുറമേ സന്തോഷവും പോസിറ്റീവായ സമീപനവും ഉള്‍പ്പെടെ വിശിഷ്ടമായ പലകാര്യങ്ങളും അവരിലും അവരുടെ ജോലിയിലും ഉണ്ടെന്ന് നിവിന്‍ പറഞ്ഞു. സിനിമയില്‍ ഏറ്റവും ആകര്‍ഷണീയയായ സ്ത്രീയായി തോന്നിയത് ആരെയാണെന്ന ചോദ്യത്തിനാണ് നിവിന്‍ ഇങ്ങനെ ഉത്തരം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ സ്ത്രീകളുടെ ആരാധനാ പുരുഷന്‍ ആകുന്നതില്‍ അസൂയയില്ലാത്തയാളാണ് തന്റെ ഭാര്യ റിന്നയെന്നും നിവിന്‍ പറയുന്നു. ആരാധികമാരെയോ പ്രശസ്തിയോ സമ്പാദിക്കാനായി താന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ളബ്ബ് ചെയ്യുന്ന സമയത്ത് സിനിമ ചിലര്‍ വലിയ താരങ്ങളായേക്കും ചിലര്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും വരാം എന്നിരുന്നാലും നല്ല സിനിമ സൃഷ്ടിക്കുകയാണ് നമ്മള്‍ ലക്ഷ്യമിടേണ്ടതെന്ന വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

നമ്മള്‍ ആത്മാര്‍ത്ഥമായും സത്യത്തിലും ജോലി ചെയ്താല്‍ എല്ലാം അതിന്റേതായ വഴിക്ക് വന്നുകൊള്ളും. അത് നമ്മെ ആള്‍ക്കാരുടെ ശ്രദ്ധയിലേക്കും ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിലേക്കും പരിചയപ്പെടാന്‍ എത്തുന്നതിലേക്കും നയിക്കുമെന്നും നിവിന്‍ പറയുന്നു.

Top