കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ മുരുകേഷ് കാക്കൂര്‍ അന്തരിച്ചു

IMG-20160518-WA0000

കോഴിക്കോട്: ചലച്ചിത്ര ലോകത്തുനിന്ന് ഒരു പൊന്‍ തൂവല്‍ കൂടി കൊഴിഞ്ഞു വീണു. 2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ നടന്‍ മുരുകേഷ് കാക്കൂര്‍(47) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കാക്കൂരിലെ വസതിയില്‍ നടക്കും. നാടക, സിനിമ, സീരിയല്‍ രംഗത്ത് സജീവമായിരുന്നു. കായംകുളം കൊച്ചുണ്ണി, വൃന്ദാവനം, ദേവരാഗം എന്നീ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലും മുരുകേഷ് അഭിനയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top